കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി; ആകെ 180 സീറ്റുകളിലെ പ്രവേശനം അസാധുവായി

പാലക്കാട് കരുണ, കണ്ണൂര്‍ എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. ആകെ 180 മെഡിക്കല്‍ സീറ്റുകളിലെ പ്രവേശനമാണ് റദ്ദാക്കിയത്. കരുണയിലെ 30 ഉം കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ 150 സീറ്റികളിലെ പ്രവേശനമാണ് ഇതോടെ ഇല്ലാതായത്. പ്രവേശനം സംബന്ധിച്ച് കോളജുകള്‍ സമര്‍പ്പിച്ച രേഖകള്‍ കൃത്രിമവും കെട്ടിച്ചമച്ചതാണെന്നും നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നും കോടതി കണ്ടെത്തി.

സുപ്രീം കോടതി നിര്‍ദേശപ്രകാരമുള്ള കേന്ദ്രീകൃത കൗണ്‍സിലിംഗ് വഴിയല്ല ഈ കോളജുകളില്‍ പ്രശേവനം നടന്നിരിക്കുന്നതെന്ന് കണ്ടെത്തിയ ജയിംസ് കമ്മിറ്റി പ്രവേശനം റദ്ദാക്കിയിരുന്നു. സര്‍ക്കാരുമായി കരാര്‍ ഒപ്പിടാതെ സ്വന്തം നിലയ്ക്കാണ് ഈ കോളജുകള്‍ പ്രവേശനം നടത്തിയിരുന്നത്. ഇത് ചോദ്യം ചെയ്ത് മാനേജുമെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഹര്‍ജി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് കോളജുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്രീകൃത കൗണ്‍സിലിംഗ് നടന്നിട്ടില്ലെന്നും രണ്ടു കോളജുകളും പ്രവേശന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും വാദിച്ചു. പ്രവേശനം സംബന്ധിച്ച് കോളജുകള്‍ സമര്‍പ്പിച്ച രേഖകള്‍ കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന് കണ്ടെത്തിയ കോടതി ഇത് ഞെട്ടിക്കുന്നതാണെന്നും വ്യക്തമാക്കി. ഈ നടപടിയുടെ പേരില്‍ കോളജ് മാനേജ്മെന്റുകളെ പ്രോസിക്യൂട്ട് ചെയ്യേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.

പ്രവേശനം റദ്ദാക്കിയ 180സീറ്റുകളും ഈ വര്‍ഷം ഒഴിഞ്ഞുകിടക്കുമെന്നും കോടതി വ്യക്തമാക്കി. കരുണ മെഡിക്കല്‍ കോളജില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവേശനം നല്‍കിയ 30 കുട്ടികള്‍ക്ക് പകരം ജയിംസ് കമ്മിറ്റി നിര്‍ദേശിച്ച 30 പേര്‍ക്ക് അടുത്ത വര്‍ഷം പ്രവേശനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Top