ഹോളിവുഡ് താരത്തിന്റെ പ്രതിഫലം കേട്ടാൽ ഞെട്ടും

കൊച്ചി:ഹോളിവുഡ് താരത്തിന്റെ പ്രതിഫലം കേട്ടാൽ ഞെട്ടും . സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍ തന്റെ പുതിയ ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലമാണ് അന്താരാഷ്ട്ര വിനോദ വെബ്‌സൈറ്റുകളില്‍ ഇപ്പോഴത്തെ സംസാരവിഷയം. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായി വരുന്ന ‘ബ്ലാക്ക് വിഡോ’യിലാണ് ജൊഹാന്‍സണിന് കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലം ലഭിച്ചിരിക്കുന്നത്.scarlett_2_malaya

കഴിഞ്ഞ ആറ് മാര്‍വെല്‍ ചിത്രങ്ങളിലും ‘ബ്ലാക്ക് വിഡോ’ ആയി ജൊഹാന്‍സണ്‍ അഭിനയിച്ചിരുന്നു. ആ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ് പുതിയത്. 15 മില്യണ്‍ ഡോളറാണ് ചിത്രത്തിനു വേണ്ടി ജൊഹാന്‍സണ്‍ വാങ്ങുന്നത്.അതായത് 110 കോടി ഇന്ത്യന്‍ രൂപ! യഥാക്രമം ‘ക്യാപ്റ്റന്‍ അമേരിക്ക’യെയും ‘ഥോറി’നെയും അവതരിപ്പിച്ച ക്രിസ് ഇവാന്‍സിനും ക്രിസ് ഹെംസ്‌വര്‍ത്തിനും ഇതേ പ്രതിഫലമാണ് മാര്‍വെല്‍ നല്‍കിയിരുന്നതും ഇനി നല്‍കാനിരിക്കുന്നതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top