സ്‌കൂൾ ഫീസിന്റെ പേരിൽ പ്രൈവറ്റ് സ്‌കൂളുകളുടെ കൊള്ള; ഫീസായി ഈടാക്കുന്നത് കാൽലക്ഷം രൂപയ്ക്കു മുകളിൽ; രസീത് നൽകുന്ന് 3000 രൂപയ്ക്കു മാത്രം

സ്വന്തം ലേഖകൻ

കോട്ടയം: സർക്കാർ നിശ്ചയിച്ച ഫീസിന്റെ മറവിൽ വൻകൊള്ള നടത്തി സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ തടിച്ചു കൊഴുക്കുന്നു. സിബിഎസ്ഇ സ്‌കൂളുകളിൽ കേന്ദ്ര സർക്കാർ നിർദേശിച്ച ഫീസിനു പുറമേയാണ് രസീതില്ലാതെ വൻ തോതിൽ വിദ്യാർഥികളിൽ നിന്നു ഫീസ് ഈടാക്കുന്നത്. സർക്കാരിനെ വെട്ടിക്കുന്നതിനായി ഈ ഫീസുകൾക്കു സ്‌കൂൾ അധികൃതർ തസീത് ഒട്ടു നൽകാറുമില്ല.
കോട്ടയത്തിനു സമീപം കടുവാക്കുളത്തു പ്രവർത്തിക്കുന്നു എമ്മാവൂസ്് പബ്ലിക്ക് സ്‌കൂളിൽ ഡിഐഎച്ച് ന്യൂസ് സംഘം നടത്തിയ അന്വേഷണത്തിലാണ് സ്‌കൂൾ അധികൃതരുടെ വൻ തട്ടിപ്പ് പുറത്തറിഞ്ഞത്. വിദ്യാർഥികളിൽ നിന്നും രേഖയുടെ അടിസ്ഥാനത്തിൽ 3000 രൂപ മാത്രമാണ് സ്‌കൂൾ അധികൃതർ വാങ്ങുന്നത്. ഇതിനു മാത്രമാണ് ഇവർ രസീത് നൽകുന്നതും. വാർഷിക ഫീസ് എന്ന പേരിൽ വാങ്ങുന്ന 3000 രൂപ കൂടാതെ 100 രൂപ പിടിഎ ഫീസ് എന്ന പേരിലും വിദ്യാർഥിയിൽ നിന്നു വാങ്ങും.
ഇതിനു ശേഷം കുട്ടിയെ സ്‌കൂളിൽ ചേർക്കുമ്പോഴാണ് സ്‌കൂൾ അധികൃതരുടെ തട്ടിപ്പുകൾ അരങ്ങേറുന്നത്്. പിന്നീട്, യൂണിഫോമിന്റെയും, പുസ്തകങ്ങളുടെയും പേരിലും ഡൊണേഷനായും കെട്ടിട നിർമാണ ഫണ്ടായും പല പേരുകളിൽ രസീതില്ലാതെ ഫീസുകൾ നിരവധിയാണ് സ്‌കൂൾ അധികൃതർ വാങ്ങുന്നത്. ഓരോ സ്‌കൂളിന്റെയും അടിസ്ഥാന സൗകര്യത്തിനു അനുസരിച്ചു നിശ്ചിത തുക വാങ്ങാമെന്ന നിർദേശമാണ് സ്‌കൂളുകൾക്കു കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നൽകിയിരിക്കുന്നത്.
എല്ലാ സ്‌കൂളുകൾക്കും യൂണിഫോമിനും, പുസ്തകങ്ങൾക്കുമായി പ്രത്യേക തുകയും കേന്ദ്ര ധനകാര്യ വകുപ്പ് മാറ്റി വയ്ക്കാറുമുണ്ട്. എന്നാൽ, ഇതൊന്നും പുറത്തറിയിക്കാതെയാണ് സ്‌കൂൾ അധികൃതർ പ്രവർത്തിക്കുന്നത്. ഇതു സംബന്ധിച്ചുള്ള രേഖകൾ സ്‌കൂൾ അധികൃതരോടു മാതാപിതാക്കൾ ആവശ്യപ്പെട്ടാലും ഇതു നൽകാൻ പലപ്പോഴും ഇവർ തയ്യാറാകാറില്ല. അതുകൊണ്ടു തന്നെ സ്‌കൂളിലെ കൃത്യമായ ഫീസ് നില പലപ്പോഴും മാതാപിതാക്കൾക്കു മനസിലാകാറുമില്ല. സ്‌കൂൾ അധികൃതരോടു ഫീസ് സംബന്ധിച്ചു തർക്കത്തിലേർപ്പെടുന്ന മാതാപിതാക്കളുടെ മക്കളോടു പലപ്പോഴും അധ്യാപകർ അടക്കമുള്ളവർ വേർതിരിവ് കാണിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പലരും പരാതിയുമായി മുന്നോട്ടു പോകാൻ തയ്യാറാകാത്തത്.
സിബിഎസ്ഇ സ്‌കൂളുകളുടെ പേരിൽ വ്യാപകമായി തട്ടിപ്പു നടത്തുന്ന സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ രക്ഷകർത്താക്കളിൽ ഒരു വിഭാഗം ഉയർത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top