സ്കൂൾ സമയത്തിൽ മാറ്റം ഇല്ല; പൊതുയൂണിഫോമിന് നിർദേശം നൽകിയിട്ടില്ല; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്കൂൾ സമയമാറ്റം ചർച്ചക്കുള്ള നിർദേശം മാത്രമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമയമാറ്റത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല. പൊതു യൂണിഫോം എന്നത് സംബന്ധിച്ചും സർക്കാർ നിർദ്ദേശം നൽകിയിട്ടില്ല. മിക്‌സസ് ബെഞ്ചുകൾ ആലോചിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കക്കരണത്തിന്റെ പേരിൽ സർക്കാർ ലിബറൽ അജണ്ടകൾ ഒളിച്ച് കടത്താൻ ശ്രമിക്കുകയാണെന്ന എൻ ഷംസുദ്ദീൻ എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. സമയം മാറ്റാനുള്ള സർക്കാർ തീരുമാമം മദ്രസ പഠനത്തെ ബാധിക്കുമെന്നും ലൈംഗിക അരാജകത്വം വിശ്വാസി സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു എം എൽ എയുടെ വാക്കുകൾ.

എന്നാൽ വിശ്വാസി സമൂഹത്തിന് യാതൊരു ആശങ്കയും അക്കാര്യത്തിൽ വേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. സ്കൂൾ സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ എന്ന നിർദ്ദേശം വന്നിട്ടുണ്ട്. എന്നാൽ അതിലൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. എന്നാൽ കേരളത്തിലെ പല സ്കൂളുകളിലും ക്ലാസുകളിൽ 8 മണി മുതൽ ക്ലാസ് നടക്കുന്നുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലും പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എട്ട് മണിക്ക് ക്ലാസ് നടക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷേ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. പ്രതിപക്ഷവുമായി ചർച്ച ചെയ്ത് മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂവെന്ന് മന്ത്രി പറഞ്ഞു. മിക്സഡ് സ്കൂൾ ബെഞ്ചുകളും ഹോസ്റ്റലുകളും പോലുള്ള തീരുമാനങ്ങൾ നമ്മൾ കൂട്ടായിരുന്ന് ആലോചിച്ച് തീരുമാനം കൈക്കൊള്ളുകയല്ലേ ചെയ്യുക. ലിംഗപരമായ കാരണങ്ങളാൽ ഒരു വിദ്യാർഥിയേയും മാറ്റി നിർത്താൻ പാടില്ലെന്നാണ് ഉദ്ദേശിച്ചത്. സ്ത്രീകൾക്ക് നൽകി വരുന്ന സംരക്ഷണം ജെൻഡർ ന്യൂട്രെലിൽ ഇല്ലാതാവില്ല. മതനിഷേധം എന്നത് സർക്കാർ നയമല്ല. പാഠപുസ്തകം സംബന്ധിച്ച് യാതൊരു വിമർശനവും പാടില്ലെന്ന നിലപാടാണ് എൽ ഡി എഫ് സർക്കാരിനുള്ളതെന്നും മന്ത്രി വിശദീകരിച്ചു.

Top