ചുംബിക്കുമ്പോള്‍ എല്ലാവരും കണ്ണടച്ചുപോകുന്നു…എന്നാല്‍ കണ്ണടക്കുന്നതിലെ ശാസ്ത്രീയതയെ കുറിച്ച് ആര്‍ക്കെങ്കിലുമറിയുമോ.. ചുംബിക്കുമ്പോള്‍ എന്തുകൊണ്ടാണ് ആണും പെണ്ണും കണ്ണുകള്‍ ഓട്ടോമാറ്റിക്കായി അടയ്ക്കുന്നത് എന്ന ചോദ്യത്തിന് ശാസ്ത്രം ഒടുവില്‍ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. അതായത് തലച്ചോറിന് ഒരേ സമയം ഒന്നിലധികം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്തതിനാലാണത്രെ ഉമ്മ വയ്ക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ ചിമ്മിപ്പോകുന്നത്. ചുംബിക്കുമ്പോള്‍ കാഴ്ച നിലനിര്‍ത്തന്‍ മസ്തിഷ്‌കം പാടുപെടുന്നതിനാലാണ് കണ്ണടഞ്ഞ് പോകുന്നതെന്നാണ് യുണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ റോയല്‍ ഹോളോവേയിലെ സൈക്കോളജിസ്‌ററുകള്‍ പറയുന്നത്.
സ്പര്‍ശനക്ഷമത നിലവിലുള്ള ദൃശ്യ കൃത്യത്തിലെ അഥവാ വിഷ്വല്‍ ടാസ്‌കിലെ പെര്‍സെപ്ച്വല്‍ ഭാരത്തിനനുസൃതമായാണ് നിലകൊള്ളുന്നതെന്നാണ് ഗവേഷകരായ പോളി ഡാല്‍ട്ടനും സാന്ദ്ര മര്‍ഫിയും ചൂണ്ടിക്കാട്ടുന്നത്. ഇടപെടാനുള്ള കഴിവോ അല്ലെങ്കില്‍ ബോധത്തിലൂടെ എന്തിനെയെങ്കിലും കുറിച്ച് അറിവുണ്ടാകുകയോ ചെയ്യുന്നതിനെയാണ് ഇവിടെ പെര്‍സെപ്ച്വല്‍ എന്നതുകൊണ്ടുദ്ദേശിച്ചിരിക്കുന്നത്.
കോഗ്‌നിറ്റീവ് സൈക്കോളജിസ്റ്റുകള്‍ ഇത് സംബന്ധിച്ച തീരുമാനത്തിലെത്തിയിരിക്കുന്നത് ചുംബിക്കുന്നവരെ കുറിച്ചുള്ള പഠനം നടത്തിയിട്ടല്ലെന്നാണ് റിപ്പോര്‍ട്ട്. മറിച്ച് ആളുകളുടെ കൈയ്ക്ക് എന്തെങ്കിലും തട്ടുമ്പോള്‍ അവര്‍ക്കുള്ള പ്രതികരണത്തിനിടെ കാഴ്ച സംബന്ധമായ പരീക്ഷണം അഥവാ വിഷ്വല്‍ ടെസ്റ്റ് നടത്താന്‍ ആളുകളോട് ആവശ്യപ്പെട്ടിട്ടാണ് ഗവേഷകര്‍ ഇതിനെക്കുറിച്ചുള്ള പഠനം നടത്തിയിരിക്കുന്നത്.കാഴ്ചയുടെ മേഖല സ്പര്‍ശനക്ഷമമായ പ്രതികരണത്തെ മറികടക്കുന്നുവെന്നും ഇതിലൂടെ തെളിഞ്ഞിരുന്നു. അതായത് കണ്ണ് തുറന്ന് എന്തെങ്കിലും കാണാന്‍ ശ്രമിക്കുന്നതിനിടയില്‍ ആളുകള്‍ക്ക് ചുംബനം തുടരുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാം ഒരു കാര്യം കാണാന്‍ ഉറ്റുനോക്കുകയാണെങ്കില്‍ മറ്റ് ഇന്ദ്രിയങ്ങളിലെ ഉത്തേജനങ്ങള്‍ അറിയുന്നത് കുറയുമെന്നാണ് ഡോ. ഡാള്‍ട്ടന്‍ വെളിപ്പെടുത്തുന്നത്.
നൃത്തം ചെയ്യുമ്പോഴും അന്ധന്മാര്‍ക്കുള്ള ലിപിയായ ബ്രെയില്‍ വായിക്കുമ്പോഴും ചിലര്‍ കണ്ണടയ്ക്കുന്നതും ഈ പ്രതിഭാസം കാരണമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മറ്റൊരു ഇന്ദ്രിയത്തിലേക്ക് കൂടുതല്‍ ശ്രദ്ധ വേണ്ടി വരുമ്പോള്‍ നാം കണ്ണടയ്ക്കുന്നത് ഇതിന്റെ ഭാഗമാണെന്നുന്ന ഡോ. ഡാള്‍ട്ടന്‍ വിശദീകരിക്കുന്നുണ്ട്. കണ്ണ് തുറന്നിരിക്കുമ്പോള്‍ ശ്രദ്ധയുടെ നല്ലൊരു പങ്ക് കാഴ്ചകള്‍ക്ക് വേണ്ടി ചെലവായി പോകുന്നത് ഒഴിവാക്കാനാണിത്.