ഹോട്ടലിന് മുന്‍പില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ മോഷ്ടിക്കുന്ന പെണ്‍സംഘം സിസിടിവി ക്യാമറയില്‍ കുടുങ്ങി  

 

 

ലഖ്‌നൗ : ഹോട്ടലിന് മുന്‍പില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ മോഷ്ടിക്കുന്ന പെണ്‍സംഘം സിസിടിവി ക്യാമറയില്‍ കുടുങ്ങി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് പെണ്‍ മോഷ്ടാക്കാള്‍ ഒരു യുവതിയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നു കളയുന്നതിനിടെ സിസിടിവി ക്യാമറയില്‍ കുടുങ്ങിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മോഷ്ടാക്കളായ യുവതികള്‍ മറ്റുള്ളവര്‍ സംശയിക്കാതിരിക്കാനായി ഒരു കൊച്ചു കുഞ്ഞിനെയും ഒക്കത്ത് പിടിച്ചിരുന്നു. സഫ്ദര്‍ജംഗിലെ ഒരു റെസ്‌റ്റോറന്റിന് മുന്നില്‍ തന്റെ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട സഞ്ജന എന്ന യുവതിക്കാണ് തന്റെ വാഹനം നഷ്ടമായത്. ഭക്ഷണം കഴിച്ചതിന് ശേഷം തിരിച്ചിറങ്ങിയപ്പോഴാണ് താന്‍ പാര്‍ക്ക് ചെയത സ്ഥലത്ത് നിന്നും വാഹനം നഷ്ടപ്പെട്ട കാര്യം യുവതിക്ക് മനസ്സിലായത്.തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ സിസിടിവി പരിശോധനയിലാണ് രണ്ട് യുവതികള്‍ സ്‌കൂട്ടര്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ദൃശ്യങ്ങളില്‍ രണ്ട് യുവതികളുടെയും മുഖങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമങ്ങളിലാണ് പൊലീസ് സംഘം.

Top