മൈസൂര്‍: പെണ്‍കുട്ടികളെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് കാഴ്ച വച്ച ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘത്തില്‍ ഉള്‍പ്പെട്ട എസ്.ഡി.പി ഐ നേതാവ് പിടിയില്‍. എസ്.ഡി.പി.ഐ നേതാവും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കണ്ണൂര്‍ സ്വദേശി നൗഷാദ് കേച്ചേരിയെയാണ് കര്‍ണാടക ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്.
നൗഷാദിനൊപ്പം സ്ത്രീ അടക്കം 4 പേര്‍ കഴിഞ്ഞ അഞ്ചുദിവസമായി ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. ഇയാള്‍ ബാംഗ്ലൂരില്‍ ബിസിനസ് നടത്തി വരികയായിരുന്നു എന്നാണ് വിവരം.
അതേസമയം, നൗഷാദ് കീച്ചേരിയെ അന്വേഷണ വിധേയമായി പാര്‍ട്ടിയുടെ പ്രാഥമികാംഗ്വത്തത്തില്‍ നിന്ന് പുറത്താക്കിയതായി എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് കെകെ അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു. മൈസൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തില്‍ നൗഷാദ് കീച്ചേരിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണു നടപടി.