സെബാസ്റ്റ്യന്‍ കോ ഇനി അത്‌ലറ്റിക്‌സിന്റെ തലപ്പത്ത്‌

ബെയ്ജിങ്: രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്‍ (ഐ.എ.എ.എഫ്) പുതിയ അധ്യക്ഷനായി ബ്രിട്ടന്‍െറ മധ്യദൂര ഓട്ടക്കാരന്‍ സെബാസ്റ്റ്യന്‍ കോ തെരഞ്ഞെടുക്കപ്പെട്ടു. ബെയ്ജിങ്ങില്‍ നടന്ന ഐ.എ.എ.എഫ് കോണ്‍ഗ്രസില്‍ പോള്‍വാള്‍ട്ട് ഇതിഹാസം യുക്രെയ്ന്‍െറ സെര്‍ജി ബൂബ്കയെ തോല്‍പിച്ചാണ് ലണ്ടന്‍ ഒളിമ്പിക്സിന്‍െറ വിജയശില്‍പികൂടിയായ സെബാസ്റ്റ്യന്‍ കോ ലോക അത്ലറ്റിക്സിന്‍െറ പുതിയ നായകനായി മാറിയത്.

16 വര്‍ഷമായി ഐ.എ.എ.എഫിനെ ഭരിച്ച സെനഗലുകാരന്‍ ലാമിന്‍ ഡിയാകിന്‍െറ പിന്‍ഗാമിയായാണ് രണ്ടു വട്ടം ഒളിമ്പിക്സ് ചാമ്പ്യനായ സെബാസ്റ്റ്യന്‍ കോ രാജ്യാന്തര ഫെഡറേഷന്‍ തലപ്പത്തത്തെുന്നത്. വോട്ടുചെയ്ത 207 അംഗങ്ങളില്‍ സെബാസ്റ്റ്യന്‍ കോ 115ഉം ബൂബ്ക 92ഉം വോട്ട് നേടി. ഇന്ത്യന്‍ അത്ലറ്റിക്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് അദിലെ ജെ സുമരിവാലയെ ഐ.എ.എ.എഫ് കൗണ്‍സില്‍ അംഗമായും തെരഞ്ഞെടുത്തു.
ലോക അത്ലറ്റിക്സിലെ ഉത്തേജക വിവാദങ്ങള്‍ക്കിടയിലാണ് സെബാസ്റ്റ്യന്‍ കോയുടെ സ്ഥാനാരോഹണം. തുടര്‍ച്ചയായി വരുന്ന ഉത്തേജകവിവാദങ്ങളില്‍നിന്ന് അത്ലറ്റിക്സിനെ മോചിപ്പിക്കാന്‍ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന വാഗ്ദാനവുമായാണ് കോ തെരഞ്ഞെടുക്കപ്പെടുന്നത്.
1980, 1984 ഒളിമ്പിക്സില്‍ 1500 മീറ്ററില്‍ സ്വര്‍ണമണിഞ്ഞ കോ നിരവധി തവണ ലോക റെക്കോഡും സ്വന്തം പേരിലാക്കി. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എം.പിയായി രാഷ്ട്രീയക്കളരിയിലേക്ക് ചുവടുമാറിയശേഷമാണ് സംഘാടകനെന്ന നിലയില്‍ ശ്രദ്ധനേടുന്നത്. 2012 ലണ്ടന്‍ ഒളിമ്പിക്സിന്‍െറ മുഖ്യസംഘാടകന്‍െറ ചുമതലയത്തെിയത് വഴിത്തിരിവായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top