തൃശ്ശൂര്‍: അഭിഭാഷകരെ തെരുവുനായ്ക്കളോട് ഉപമിച്ച് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍.വിശദീകരണമില്ലാതെ അക്രമാസക്തരാകുന്നത് രണ്ടു കൂട്ടര്‍ മാത്രമാണ്. തെരുവുനായ്ക്കളും അഭിഭാഷകരും. കേരളത്തിലുടനീളം നായ്ക്കള്‍ സംഘം ചേര്‍ന്ന് മനുഷ്യരെ ആക്രമിക്കുകയാണ്. അതുപോലെയാണ് അഭിഭാഷകര്‍ക്കും സംഭവിക്കുന്നത്. അക്രമാസ്തകരായ നായ്ക്കളെ പ്രത്യേക ചികിത്സയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പിന്നീട് ആക്രമിക്കില്ലെന്നാണ് മാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. എന്നാല്‍ അഭിഭാഷകരുടെ പ്രശ്‌നത്തില്‍ എന്താണ് ചെയ്യാനുള്ളതെന്ന് തനിക്കറിയില്ലെന്നും സെബാസ്റ്റിയന്‍ പോള്‍ ഒരു ചടങ്ങില്‍ പറഞ്ഞു.തൃശൂരില്‍ നടന്ന മാധ്യമ സെമിനാറിലാണ് അഭിഭാഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സെബാസ്റ്റ്യന്‍ പോള്‍ രംഗത്തെത്തിയത്.യാതൊരു പ്രകോപനവുമില്ലാതെ അക്രമാസക്തരാകുന്ന രണ്ടു വിഭാഗങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്. ഒന്ന് തെരുവ് നായ്ക്കളും മറ്റേത് അഭിഭാഷകരുമാണെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു പ്രകോപനവും കൂടാതെ ആക്രമണം നടത്തുന്നവരാണ് തെരുവുനായ്ക്കള്‍. ഇപ്പോള്‍ അഭിഭാഷകരും അത്തരത്തില്‍ തന്നെ ആയിരിക്കുന്നു. എന്നാല്‍, തെരുവുനായ്ക്കള്‍ക്ക് ചികിത്സയുണ്ട്. അവയെ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരിച്ച് തിരിച്ചുകൊണ്ടുവന്നു വിടുന്നുണ്ട്. അതാണ് തെരുവുനായ്ക്കള്‍ക്കുള്ള ചികിത്സ.
ചിലയിടത്ത് തെരുവുനായ്ക്കളെ തല്ലിക്കൊല്ലുന്നുമുണ്ട്. എന്നാല്‍, ഈ നടപടി അഭിഭാഷകര്‍ക്കെതിരെ സ്വീകരിക്കണമെന്നു തനിക്ക് അഭിപ്രായമില്ലെന്ന് പറഞ്ഞ അദ്ദേഹം അവരുടെ കാര്യം ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.മാധ്യമ പ്രവര്‍ത്തകര്‍ ഇല്ലാത്ത കോടതികള്‍ അടഞ്ഞ കോടതികളാണ്. കേരളത്തില്‍ ഇപ്പോള്‍ ജുഡീഷ്യല്‍ അടിയന്തരാവസ്ഥയാണുള്ളത്. അഭിഭാഷക അസോസിയേഷന്റെ സഹായം ഇല്ലാതെയും തനിക്ക് ജോലി ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കത്തില്‍ മാധ്യമങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് സെബാസ്റ്റ്യന്‍ പോള്‍ കൈക്കൊണ്ടത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സെബാസ്റ്റ്യന്‍ പോളിനെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലെ പ്രശ്നത്തിന് തുടക്കമിട്ട അഭിഭാഷകന്‍ വലിയ കുറ്റകൃത്യമാണ് ചെയ്തതെങ്കിലും സസ്പെന്‍ഷനോ പുറത്താക്കലോ ഉണ്ടായിട്ടില്ല. അയാളെ രക്ഷിക്കാനാണ് ശ്രമമുണ്ടായത്.
പകരം ചാനലിലും പുറത്തും അഭിപ്രായം പറഞ്ഞതിന്‍െറ പേരില്‍ തന്നെയാണ് സസ്പെന്‍ഡ് ചെയ്തത്. തന്‍െറ അംഗത്വം മരവിപ്പിച്ചതിലൂടെ പ്രശ്നപരിഹാരത്തിന് തങ്ങള്‍ തയാറല്ളെന്ന സന്ദേശമാണ് അഭിഭാഷകര്‍ പ്രകടിപ്പിച്ചിട്ടുള്ളത്. സസ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചുള്ള നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല. ജഡ്ജിമാരെയും അസോസിയേഷനെയും അവഹേളിച്ചെന്ന കുറ്റത്തിന് സസ്പെന്‍ഷന്‍ എന്നതാണ് നോട്ടീസിലെ ഉള്ളടക്കമെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍, ഇത് വാസ്തവവിരുദ്ധമാണ്.
അസോസിയേഷനെ അപമാനിക്കുന്നതൊന്നും എങ്ങും പറഞ്ഞിട്ടില്ല. പ്രശ്നം അവസാനിക്കണമെന്നും പ്രശ്നപരിഹാരത്തിന് ഉത്തരവാദപ്പെട്ട ജഡ്ജിമാര്‍പോലും ഇക്കാര്യത്തില്‍ ഇടപെടുന്നില്ളെന്നുമാണ് കോഴിക്കോട്ടെ ചടങ്ങില്‍ പറഞ്ഞത്. അതെങ്ങനെ അസോസിയേഷനെ അവഹേളിക്കലാകും. ജഡ്ജിമാരെ അവഹേളിച്ചെന്നാണ് കുറ്റമെങ്കില്‍ അസോസിയേഷനല്ല ജഡ്ജിമാരാണ് നടപടിയെടുക്കേണ്ടത്.
ബന്ധപ്പെട്ട രാഷ്ട്രീയനേതൃത്വത്തിന്‍െറ നിലപാടനുസരിച്ച് ഇനിയെങ്കിലും അഭിഭാഷകര്‍ പരസ്യമായി രംഗത്തുവരണം. ഒരുകൂട്ടം അഭിഭാഷകരുടെ പിടിവാശിയില്‍ സ്തംഭിക്കാനുള്ളതല്ല ഹൈകോടതി.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/