സെബാസ്റ്റ്യന്‍ പോളിനെ അഭിഭാഷക അസോസിയേഷന്‍ പുറത്താക്കി

കൊച്ചി: പ്രമുഖ അഭിഭാഷകനും മുന്‍ എം.പിയുമായ ഡോ. സെബാസ്റ്റ്യന്‍ പോളിനെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പുറത്താക്കി.മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അഭിഭാഷകരുടെ അക്രമണങ്ങളെ വിമര്‍ശിക്കുകയും മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തതതിനാണ് സെബാസ്റ്റ്യന്‍പോളിനെ അഭിഭാഷക അസോസിയേഷനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ഹൈക്കോടതി അഡ്വ. അസോസിയേഷന്‍ നിര്‍വാഹക സമിതിയുടെതാണ് നടപടി. ജുഡീഷ്യറിക്കും അഭിഭാഷക സമൂഹത്തിനും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന്റെ പേരിലാണ് പുറത്താക്കല്‍ നടപടിയെന്ന് അസോസിയേഷന്റെ നോട്ടീസില്‍ പറയുന്നു

 

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അഭിഭാഷകരുടെ അക്രമണങ്ങളെ വിമര്‍ശിക്കുകയും മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തതിന് സെബാസ്റ്റ്യന്‍പോളിനെ അഭിഭാഷക അസോസിയേഷനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഹൈക്കോടതി അഡ്വ. അസോസിയേഷന്‍ നിര്‍വാഹക സമിതിയുടെതാണ് നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതികളിലെ മാധ്യമവിലക്കിന് ജഡ്ജിമാരടക്കം കൂട്ടുനിക്കുന്നതായി സെബാസ്റ്റിയന്‍പോള്‍ പറഞ്ഞിരുന്നു.ഏത് ഒത്തുകളിക്കും കൂട്ടുനില്‍ക്കുന്ന ജഡ്ജിമാര്‍ ഹൈക്കോടതിയിലുണ്ടെന്നും സമൂഹത്തിന്റെ നിരീക്ഷണം ഭയന്നാണ് ഇത്രയും കാലം അവര്‍ ഒത്തുകളി നടത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാധ്യമങ്ങളുടെ വായമൂടിക്കെട്ടി എന്ത് അവിഹിതവും കോടതിക്ക് ഉള്ളില്‍ നടത്താനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. കൃത്യമായ അജണ്ടയും ഇക്കാര്യത്തിലുണ്ട്. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തയ്യാറാകണമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു.

നിലവിലെ ഭീകരാവസഥയെ ജഡ്ജ്മാര്‍ തന്നെ പ്രൊമോട്ട് ചെയ്യുകയാണ്. ഇത് വലിയ അപകടമാണ്.  കോടതിയിലെ മാധ്യമവിലക്കുകൊണ്ട് വക്കീലന്‍മാര്‍ക്കും പത്രക്കാര്‍ക്കും ഒരു കുഴപ്പവും പറ്റിയിട്ടില്ല. ഒരാളുടെയും ശമ്പളം കുറയുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. കോടതി വാര്‍ത്തകള്‍ ഇല്ലാത്തതിനാല്‍  ഒറ്റ പത്രത്തിന്റെയും കോപ്പി കുറഞ്ഞിട്ടില്ല. ഒരു ചാനലിന്റെയും റേറ്റിങ്ങ് ഇടിഞ്ഞില്ല. അതേസമയം, നഷ്ടം മുഴുവന്‍ ജനങ്ങള്‍ക്കാണെന്നും  സെബാസ്റ്റ്യന്‍ പോള്‍ തുറന്നടിച്ചിരുന്നു.

Top