അരുണാചൽ പ്രദേശിൽ വീണ്ടും കെട്ടിടങ്ങളുടെ കോളനി നിർമ്മിച്ച് ചൈന; പുതിയതായി നിർമ്മിച്ചത് 60 കെട്ടിടങ്ങൾ; ഉപ​ഗ്രഹ ചിത്രം പുറത്ത്

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ വീണ്ടും കെട്ടിടങ്ങളുടെ കോളനി നിർമ്മിച്ച് ചൈന. അറുപതോളം കെട്ടിടങ്ങൾ ചൈന നിർമ്മിച്ചതായി പുതിയ ഉപഗ്രഹ ചിത്രം വ്യക്തമാക്കുന്നു. ആദ്യം നിർമിച്ച കെട്ടിടങ്ങളുടെ 93 കിലോ മീറ്റർ കിഴക്ക് മാറിയാണ് ഇപ്പോൾ പുതിയ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. സാ​റ്റ്‌ലൈറ്റ് ചി​ത്ര​ങ്ങ​ളുടെ അടിസ്ഥാനത്തിൽ എ​ൻ​ഡി​ടി​വി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

എന്നാൽ, വേറെ ഒരു രാജ്യത്തിന്റേയും ഭൂമി കൈവശപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്നും ഏതെങ്കിലും രാജ്യം ഇന്ത്യയെ ഉറ്റു നോക്കിയിട്ടുണ്ടെങ്കിൽ അതിന് തക്കതായ മറുപടി നൽകിയിട്ടുണ്ടെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കാൻ രാജ്യത്തെ ധീരരായ സൈനികർക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരുണാചലിൽ ചൈന നിർമ്മിച്ച കെട്ടിടങ്ങളെക്കുറിച്ച് ജനുവരിയിൽ എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് പിന്നീട് പെന്റഗൺ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അറുപതോളം കെട്ടിടങ്ങൾ കൂടി അരുണാചലിൽ ചൈന നിർമ്മിച്ചതായുള്ള റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.

Top