സ്വന്തം ലേഖകൻ
തിരുവനന്തപുരം: കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് രണ്ടാം ടേമിൽ മന്ത്രിസ്ഥാനമില്ല. പുതുമുഖങ്ങൾ മാത്രം മന്ത്രിസഭയിൽ മതിയെന്ന പാർട്ടിയുടെ തീരുമാനമാണ് ശൈലജയ്ക്ക് തിരിച്ചടിയായത്.
ശൈലജയ്ക്ക് മാത്രമായി ഇളവ് നൽകേണ്ടെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ കോടിയേരി ബാലകൃഷ്ണനാണ് കഴിഞ്ഞ മന്ത്രിസഭയിലെ ആരും വേണ്ടെന്ന തീരുമാനം പ്രഖ്യാപിച്ചത്.
എന്നാൽ ഏഴ് അംഗങ്ങൾ ശൈലജയ്ക്ക് ഒരവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു.എന്നാൽ ഭൂരിപക്ഷം പേരും പുതുമുഖങ്ങൾ എന്ന കോടിയേരിയുടെ നിലപാടിന് ഒപ്പം നിൽക്കുകയായിരുന്നു.
അതേസമയം ശൈലജയെ ഒഴിവാക്കിയതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങൾ ആണെങ്കിൽ മുഖ്യമന്ത്രിയേയും പുതുമുഖം ആക്കിക്കൂടെയെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.
രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാർ ഇവർ
എൽ.ഡി.എഫ് മന്ത്രിസഭ 2021-2026
CPIM
1.പിണറായി വിജയൻ (ധർമ്മടം)
2. എം.വി.ഗോവിന്ദൻ (തളിപ്പറമ്പ് )
3.കെ.രാധാകൃഷ്ണൻ (ചേലക്കര)
4.പി.രാജീവ് (കളമശ്ശേരി)
5.കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര)
6.സജി ചെറിയാൻ (ചെങ്ങന്നൂർ)
7.വി.എൻ.വാസവൻ (ഏറ്റുമാനൂർ)
8. പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ)
9.വി.ശിവൻകുട്ടി (നേമം)
10. ആർ. ബിന്ദു (ഇരിങ്ങാലക്കുട)
11. വീണാ ജോർജ് (ആറൻമുള )
12.വി.അബ്ദുൾ റഹ്മാൻ (താനൂർ)
CPl
13. പി.പ്രസാദ് (ചേർത്തല)
14.കെ.രാജൻ (ഒല്ലൂർ)
15.ജി.ആർ.അനിൽ (നെടുമങ്ങാട്)
16.ജെ.ചിഞ്ചുറാണി (ചടയമംഗലം)
KCM
17. റോഷി അഗസ്റ്റിൻ (ഇടുക്കി)
JDS
18.കെ.കൃഷ്ണൻകുട്ടി (ചിറ്റൂർ)
NCP
19. എ.കെ.ശശീന്ദ്രൻ (ഏലത്തൂർ)
DKC
20. ആൻ്റണി രാജു (തിരുവനന്തപുരം)
INL
21. അഹമ്മദ് ദേവർകോവിൽ (കോഴിക്കാട് സൗത്ത് )
സ്പീക്കർ
എം.ബി.രാജേഷ് (തൃത്താല)CPIM
ഡെ. സ്പീക്കർ
ചിറ്റയം ഗോപകുമാർ (അടൂർ) CPI
ചീഫ് വിപ്പ്
എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി) KCM