കൊച്ചി:എന്ത് വിലകൊടുത്തും ദിലീപിനെ പുറത്തിറാകാൻ നീക്കം. സിനിമ രംഗത്തെ രക്ഷിക്കുന്നതിനുള്ള ഭാവിപരിപാടികളെക്കുറിച്ച് ആലോചിക്കാനെന്ന പേരില്‍ അമ്മ സെക്രട്ടറി ഇടവേള ബാബുവും ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണനും മുന്‍കൈ എടുത്താണ് യോഗം വിളിച്ചതെന്നാണ് അറിയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനേയും മാതൃഭൂമിയെയും ബഹിഷ്‌കരിക്കാനും യോഗത്തില്‍ ധാരണയായതായും അറിയുന്നു. ബി ഉണ്ണി കൃഷ്ണന്‍,കമല്‍.സിബി മലയില്‍,ആരോമ മോഹന്‍,ആന്റണി ജോസഫ്, പുതിയ തിയറ്റര്‍ സംഘടനയായ ഫിയോക് ന്റെ പ്രസിഡന്റ് ബോബി തലയോലപ്പറമ്പ്, സെവന്‍ ആര്‍ട്സ് വിജയകുമാര്‍,ഇടവേള ബാബു തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്ത പ്രമുഖര്‍. യുവനടിയെ ആക്രമിച്ച കേസും അതുമായി ബന്ധപ്പെട്ട് ദിലീപിന്റെ അറസ്റ്റും മലയാള സിനിമയെ തെല്ലൊന്നുമല്ല തളര്‍ത്തിയിരിക്കുന്നത്. പല ബിഗ് പ്രൊജക്ടുകളാണ് അണിയറയില്‍ മുടങ്ങികിടക്കുന്നത്. ഇതോടെ സിനിമയിലെ എല്ലാ മേഖലയില്‍ നിന്നുമുള്ളവരെ ഉള്‍പ്പെടുത്തി കൊച്ചിയില്‍ രഹസ്യയോഗം നടന്നിരുന്നു. തുടര്‍ന്ന് യോഗത്തില്‍ ദിലീപിനെ പുറത്തിറക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ തയ്യാറാക്കാന്‍ സിനിമ രംഗത്തെ അനുകൂല സംഘടന നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്ന് കോര്‍ക്കമ്മറ്റി രൂപീകരിച്ചു. ഇടവേള ബാബുവും ബി ഉണ്ണികൃഷ്ണനുമാണ് മുഖ്യ ചുമതലക്കാര്‍
ദിലീപിന്റെ അസാന്നിദ്ധ്യത്തില്‍ സിനിമ മേഖല ആകെ തകര്‍ന്നിരിക്കുകയാണെന്നായിരുന്നു യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരുടെയും വിലയിരുത്തല്‍. 15-ല്‍ താഴെ അംഗങ്ങളുണ്ടായിരുന്ന യോഗത്തില്‍ ഇതില്‍ വിേയാജിപ്പ് പ്രകടിപ്പിച്ചത് ഒരു നിര്‍മ്മാതാവ് മാത്രമായിരുന്നു. പ്രതിയാണെങ്കില്‍ അയാള്‍ ശിക്ഷ അനുഭവിക്കട്ടെയെന്നും അല്ലെങ്കില്‍ ഊരിപ്പോന്നോളുമെന്നും അക്കാര്യത്തില്‍ ഇടപെടേണ്ട ആവശ്യമില്ലന്നുമായിരുന്നു നിര്‍മ്മാതാവിന്റെ നിലപാട്. മാക്ട ഫെഡറേഷന്‍ പ്രതിനിധിയെ യോഗത്തിലേക്ക് ക്ഷണിക്കണമെന്ന് പങ്കെടുക്കാമെന്നേറ്റ ഏതാനുംപേര്‍ ആവശ്യപ്പെട്ടെങ്കിലും സംഘാടക പ്രമുഖര്‍ ഇത് അംഗീകരിച്ചില്ല. ദിലീപിനെതിരെ പരസ്യമായി രംഗത്തിറങ്ങിയ സംഘടനാ നേതൃത്വത്തോടുള്ള വിയോജിപ്പ് സംഘാടകരായ ബി ഉണ്ണികൃഷ്ണനും ഇടവേളബാബുവും യോഗത്തില്‍ വ്യക്തമാക്കിയതായും സൂചനയുണ്ട്.
എന്തുസമ്മര്‍ദ്ദം ചെലത്തിയിട്ടാണെങ്കിലും ഇനി സിനിമമേഖലയില്‍ നിന്നുള്ളവരുടെ അറസ്റ്റും ചോദ്യം ചെയ്യലുമൊക്കെ ഒഴിവാക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് യോഗത്തിന്റെ പൊതുധാരണ. ദിലീപിനെ പുറത്തിറക്കുന്നതിന് സാദ്ധ്യമായ എല്ലാവഴികളും തേടുന്നതിനും നിയമസഹയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നതിനും യോഗം തീരുമാനിച്ചു.ഇതിനിടെ സിനിമക്കാര്‍ ഉള്‍പ്പെട്ട പീഡനക്കേസ് പുനഃരന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന നീക്കങ്ങളില്‍ ദീലിപിന്റെ എതിര്‍ ചേരിയിലെ പ്രമുഖന്‍ ചരടുവലികള്‍ നടത്തുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ കേസില്‍ സഹസംവിധായകന്‍ അറസ്റ്റിലായിരുന്നു.പ്രമുഖ സംവിധായകന്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതായി പരക്കെ പ്രചാരണവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സിനിമ സംഘടനകളിലൊന്നിന്റെ തലപ്പത്തുള്ള ഈ സംവിധായകനെ ലക്ഷ്യംവച്ചാണ് എതിര്‍ചേരിയിലുള്ളവരുടെ കരുനീക്കമെന്നാണ് ലഭ്യമായ വിവരം.
നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനൊരുങ്ങി മലയാള സിനിമയിലെ പ്രമുഖര്‍ യോഗം ചേര്‍ന്നത്. നടി ആക്രമിക്കപ്പെട്ടതും നടന്‍ ദിലീപിന്റെ അറസ്റ്റും മൂലം നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനാണ് മലയാള സിനിമ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഉന്നതാധികാര സമിതിക്ക രൂപം നല്‍കാനും തീരുമാനിച്ചു. അഭിനേതാക്കളുടെ സംഘടനയായ അമ്മ, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സമിതിക്ക് രൂപം നല്‍കിയത്. സിനിമാരംഗത്തെ സുപ്രധാനമായ തീരുമാനങ്ങളെല്ലാം ഇനി ഈ സമിതിയുടെ മേല്‍നോട്ടത്തിലാവും കൈക്കൊള്ളുക എന്നാണ് റിപ്പോര്‍ട്ടുകള്‍