കൊച്ചി: സെന്റര്‍ സ്വ്കയര്‍ മാളിലെ സിനിമാതിയേറ്ററുകള്‍ അടച്ചുപൂട്ടാന്‍ കളക്ടറുടെ നിര്‍ദ്ദേശം. അഗ്നിശമന സേനയുടെ അനുമതിയില്ലാതെയാണ് മാളിനെ മള്‍ട്ടിപ്ലസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊച്ചി കോര്‍പ്പറേഷനില്‍ ഇത് സംബന്ധിച്ച അനുമതി നല്‍കിയ ഫയലുകള്‍ ലഭ്യമല്ലെന്നാണ് വിവരാവകാശ രേഖകള്‍ അനുസരിച്ച് കൊച്ചി കോപ്പറേഷന്‍ പറയുന്നത്. എന്നാല്‍ വന്‍ തുക കൈക്കൂലി വാങ്ങി കോര്‍പ്പറേഷന്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നാണ് ആരോപണമുയരുന്നത്. ഫയര്‍ ഫോഴ്‌സിന്റെ അനുമതിയില്ലാതിരുന്നിട്ടും മള്‍ട്ടിപ്ലസുകള്‍ക്ക് കൊച്ചി കോര്‍പ്പറേഷന്‍ അനുമതി നല്‍കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇടപ്പള്ളി ഒബ്‌റോണ്‍ മാളില്‍ വന്‍ തീപിടുത്തമുണ്ടായതോടെയാണ് സെന്റര്‍മാളിലെ സുരക്ഷയും ചര്‍ച്ചയായത്. ആയിരകണക്കിന് ആളുകള്‍ ദിനം പ്രതിയെത്തുന്ന മാളില്‍ തീപിടുത്തമുണ്ടായാല്‍ ആരെയും രക്ഷിക്കാന്‍ കഴിയില്ലെന്നാണ് ഫയര്‍ഫോഴ്‌സ് നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നത്. എന്നിട്ടും ജനങ്ങളുടെ ജീവന്‍ വച്ച് പന്താടാനാണ് നഗരസഭ ശ്രമിക്കുന്നത്.
മള്‍ട്ടിപ്ലക്സ് തീയറ്ററുകള്‍ തുടങ്ങുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നും ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ കഴിഞ്ഞ ജൂലൈയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗുരുതരമായ സുരക്ഷാ വീഴ്ച്ച പുറത്ത് വന്നതോടെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം.
അതേ സമയം കൊച്ചി എം.ജി റോഡിലെ സെന്റര്‍ സ്‌ക്വയര്‍ മാളിലെ മര്‍ട്ടിപ്ലക്സ് തീയറ്ററുകള്‍ ക്കെതിരെ ഹൈക്കോടതിയില്‍ . ഫയര്‍ ആന്റ് റെസ്‌ക്യൂ ഡയറക്ടറാണ് ഹൈക്കോടതിയെ സമീപിച്ചു. തീയറ്റര്‍ ലൈസന്‍സ് നേടിയത് വസ്തുതകള്‍ മറച്ചുവച്ചാണെന്നും ഇവിടുത്തെ തിയറ്ററുകളിലേയ്ക്ക് ഏതു നിമിഷവും ദുരന്തം കടന്നുവരാമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 11 തിയറ്ററുകളാണ് മാളില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനായി കൊച്ചി കോര്‍റേഷന്‍ വഴിവിട്ട് പ്രവര്‍ത്തിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.