മലയാള സിനിമയില്‍ ഇതാദ്യമായി ഒരു ചിത്രത്തിന്റെ അഞ്ചാഭാഗവും പുറത്തിറങ്ങുന്നു. വന്‍ വിജയം നേടിയ സിബി ഐ ഡയറികുറിപ്പുകളുമായി സേതുരാമയ്യര്‍ വീണ്ടുമെത്തുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കെ.മധു-എസ്എന്‍ സ്വാമി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിബിഐ സിനിമകള്‍ നാലെണ്ണത്തിനും മലയാള സിനിമയില്‍ വന്‍ സ്വീകാര്യത ലഭിച്ചു. മമ്മുട്ടി ആരാധകരെ ആവേശത്തിലാക്കാന്‍ സേതുരാമയ്യര്‍ വീണ്ടുമെത്തുന്നുവെന്ന വാര്‍ത്ത കുറച്ചുനാളായി കേട്ടുതുടങ്ങിയിട്ട്. അത് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നുവെന്നാണ് വിവരങ്ങള്‍.
അതിനാല്‍ത്തന്നെ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാംഭാഗം അടുത്തവര്‍ഷമെത്തുമ്പോള്‍ അത് ഒരു അത്യുഗ്രന്‍ കഥയുമായിട്ടാകും എന്ന് ഉറപ്പിക്കുകയാണ് മമ്മുട്ടിയുടെ ആരാധകരും.
കഴിഞ്ഞയാഴ്ച മധുവും എസ്എന്‍ സ്വാമിയും മമ്മുട്ടിയെ സന്ദര്‍ശിച്ച് ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഇതനുസരിച്ച് അടുത്ത ഭാഗത്തിനായി മെഗാ സ്റ്റാര്‍ ഡേറ്റുകളും നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഫെബ്രുവരിയിലോ മാര്‍ച്ചിലോ നിര്‍മ്മാണം തുടങ്ങുംവിധമാണ് ആലോചനകള്‍. മലയാള സിനിമ ചരിത്രത്തില്‍ ആദ്യമാണ് ഒരു ചിത്രത്തിന്റെ അഞ്ചാംഭാഗം വരുന്നത്.
കേസ് അങ്ങ് ഇന്ദ്രപ്രസ്ഥംവരെ എത്തുന്നതാകുമോ എന്നും രാജ്യത്തെ പിടിച്ചുകുലുക്കുന്ന സിബിഐ അന്വേഷണമാണോ കഥാതന്തുവെന്ന സംശയവും ഉയരുന്നു. എറണാകുളത്തും ഡല്‍ഹിയിലും ഹൈദരാബാദിലുമായിരിക്കും ഷൂട്ടിങ് ലൊക്കേഷനുകള്‍ എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സാധാരണഗതിയില്‍ തന്റെ തിരക്കഥയൊരുക്കുന്ന രീതിവച്ച് എസ്എന്‍സ്വാമി തന്റെ മനസ്സിലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാണ് കഥാസന്ദര്‍ഭങ്ങള്‍ തീരുമാനിക്കുന്നത്. ഇത് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.
കെ മധു സംവിധാനംചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്വര്‍ഗചിത്രയാണ്. 1988 ലാണ് ഈ പരമ്പരയിലെ ആദ്യചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസായത്. രണ്ടാംഭാഗമായ ജാഗ്രത 1989ല്‍ പുറത്തുവന്നു. മൂന്നാംഭാഗം 2004ല്‍ സേതുരാമയ്യര്‍ സിബിഐ എന്ന പേരിലും നാലാംഭാഗം 2005ല്‍ നേരറിയാന്‍ സിബിഐ എന്ന പേരിലും റിലീസ് ചെയ്തു.10 വര്‍ഷത്തിന് ശേഷമാണ് അഞ്ചാംഭാഗം വരുന്നത്.ഏതായാലും ഇതുവരെ ഇറങ്ങിയതിലും മികച്ച ഒരു സസ്പെന്‍സ് ത്രില്ലര്‍ ആയിരിക്കും അഞ്ചാംഭാഗമെന്ന പ്രതീക്ഷയില്‍ ആവേശത്തിലാണ് താരത്തിന്റെ ആരാധകര്‍.