![](https://dailyindianherald.com/wp-content/uploads/2017/01/fb-pinarayee.png)
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി റെഗുലേറ്ററി കമ്മിറ്റി. വിവാദങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണു തീരുമാനം. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ കമ്മിറ്റിയില്‍ നാലു വൈസ് ചാന്‍സലര്‍മാര്‍ അംഗങ്ങളായിരിക്കും.
എം.ജി സര്‍വകലാശാല വി.സി ഡോ. ബാബു സെബാസ്റ്റ്യന്‍ കണ്‍വീനറായ സമിതിയില്‍ കോഴിക്കോട് സര്‍വകലാശാല വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍, സാങ്കേതിക സര്‍വകലാശാല വി.സി ഡോ. കുഞ്ചെറിയ പി. ഐസക്, ആരോഗ്യസര്‍വകലാശാല വി.സി ഡോ. എം.കെ.സി നായര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.![vcs-pv](https://dailyindianherald.com/wp-content/uploads/2017/02/vcs-pv.jpg)
എം.ജി സര്‍വകലാശാല വി.സി ഡോ. ബാബു സെബാസ്റ്റ്യന്‍ കണ്‍വീനറായ സമിതിയില്‍ കോഴിക്കോട് സര്‍വകലാശാല വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍, സാങ്കേതിക സര്‍വകലാശാല വി.സി ഡോ. കുഞ്ചെറിയ പി. ഐസക്, ആരോഗ്യസര്‍വകലാശാല വി.സി ഡോ. എം.കെ.സി നായര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.
![vcs-pv](https://dailyindianherald.com/wp-content/uploads/2017/02/vcs-pv.jpg)
സ്വാശ്രയ വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് ഉന്നതതലസമിതിയെ ഇടന്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്‍െറ മേല്‍നോട്ടത്തിലായിരിക്കും സമിതി. സ്വാശ്രയകോളജുകള്‍ ലാഭക്കൊതിയിലേക്ക് മാറിയെന്നും അവയെ നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
സര്‍ക്കാറിന് ഇക്കാര്യത്തില്‍ പരിമിതികള്‍ ഉണ്ട്. അഫിലിയേഷന്‍ നല്‍കുകയും പരീക്ഷ നടത്തുകയും ചെയ്യുന്ന സര്‍വകലാശാലകള്‍ക്ക് കോളജുകളുടെ കാര്യത്തില്‍ കര്‍ശനനിയന്ത്രണം കൊണ്ടുവരാനാകും. അഫിലിയേഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കലാലയങ്ങളില്‍ സര്‍വകലാശാലനിയമപ്രകാരമുള്ള തസ്തികകള്‍ മാത്രമേ നിലനിര്‍ത്താന്‍ അനുവദിക്കൂ. അധ്യാപനനിലവാരം ഉറപ്പാക്കണം. സര്‍വകലാശാലഭരണസമിതികള്‍ നിയോഗിക്കുന്ന കമ്മിറ്റികള്‍ കോളജുകളില്‍ നടത്തുന്ന പരിശോധനകള്‍ നിരീക്ഷിക്കും. ക്രമക്കേടോ അപാകതയോ ഉണ്ടായാല്‍ നടപടിയെടുക്കും. വിദ്യാഭ്യാസഅവകാശങ്ങള്‍ നിഷേധിക്കപ്പെടരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പല കോളജുകളിലും പശ്ചാത്തല സൗകര്യമില്ല. അധ്യാപക-രക്ഷാകര്‍തൃ സംഘടനകള്‍, കോളജ് യൂനിയനുകള്‍ എന്നിവ പലയിടത്തും പേരിനുമാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ സംവിധാനങ്ങളില്ല. സര്‍വകലാശാലകള്‍ അധികാരങ്ങള്‍ വിനിയോഗിക്കുന്നില്ല.
പല അവസരങ്ങളിലും മാനേജ്മെന്‍റുകള്‍ സര്‍വകലാശാലകളെ സ്വാധീനിക്കുന്നു. ഇക്കാര്യത്തില്‍ സര്‍വകലാശാലകള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഇതുസംബന്ധിച്ച് വൈസ് ചാന്‍സലര്‍മാരുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്‍േറണല്‍ മാര്‍ക്കിന്‍െറ മറവില്‍ നടക്കുന്ന വിദ്യാര്‍ഥിപീഡനനടപടികളും യോഗത്തില്‍ ചര്‍ച്ചയായി.

സ്വാശ്രയകോളജുകളില്‍ സ്ഥിരം അധ്യാപകരെ നിയമിക്കാനും ശമ്പളസ്കെയില്‍ അനുവദിക്കാനും നിര്‍ദേശിച്ച് 2014ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കണമെന്ന് കണ്ണൂര്‍ സര്‍വകലാശാല വി.സി ഡോ. എം.കെ. അബ്ദുല്‍ ഖാദര്‍ നിര്‍ദേശിച്ചു. ഉത്തരവ് സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും അയച്ചെങ്കിലും മിക്ക സ്വാശ്രയ കോളജുകളിലും ഇത് നടപ്പാക്കിയിട്ടില്ല.
സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പാക്കുമെന്നു എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ യോഗത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, കെ.കെ. ശൈലജല, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരും സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളില്‍ നിന്നുള്ള വിസിമാരും യോഗത്തില്‍ പങ്കെടുത്തു.