തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നം അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല.സ്വാശ്രയ കോളെജ് ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷം നടത്തുന്ന സമരം കൂടുതല്‍ സങ്കീര്‍ണമാകുന്നു. സമരം അവസാനിക്കാനുള്ള സാധ്യത ഉരുത്തിരിയുന്നതിന്റെ സൂചനകളുണ്ടായെങ്കിലും സര്‍ക്കാരും മാനേജുമെന്റുകളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതോടെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പാളി.ചര്‍ച്ച പരാജയപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്ന ശക്തമായ വിമര്‍ശനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു. നിയമസഭയില്‍ ഏഴ് ദിവസമായി നിരാഹാരം സമരം നടത്തുന്ന കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പിലിനെയും ഹൈബി ഈഡനെയും ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവര്‍ക്ക് പകരം എംഎല്‍എമാരായ വിടി ബല്‍റാമും റോജി ജോണും നിരാഹാര സമരം തുടങ്ങി.
സ്വാശ്രയ വിഷയത്തില്‍ മാനേജ്മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപെട്ടതിനെ തുടര്‍ന്നു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.മാനേജ്‌മെന്റിനേടുള്ള സര്‍ക്കാറിന്റെ നിലപാടിനെതിരെ യു.ഡി.എഫ് നടത്തുന്ന സമരം ശക്തമായി തുടരുമെന്ന് ചെന്നിത്തല അറിയിച്ചു.
രാവിലെ ആരോഗ്യ മന്ത്രി കെകെ ശൈലജയും മെഡിക്കല്‍ മാനേജുമെന്റ് അസോസിയേഷനും നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പിനുള്ള വഴി തുറന്നത്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മാനേജുമെന്റുകള്‍ സ്‌കോളര്‍ഷിപ്പ് നല്‍കുകയെന്നതായിരുന്നു ഉയര്‍ന്നുവന്ന നിര്‍ദേശം. ഫീസ് നിരക്കില്‍ മാറ്റമില്ലാതെ തന്നെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് നിരക്ക് ഇളവ് യാഥാര്‍ഥ്യമാക്കുകയെന്നതായിരുന്നു ഇതുവഴി കണ്ടത്. ഉച്ചകഴിഞ്ഞ മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാകുമെന്നും സൂചനകളുണ്ടായിരുന്നു. സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിക്കുന്നതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ യുഡിഎഫും തീരുമാനിച്ചിരുന്നു. ഇതോടെയാണ് സമരം ഒത്തുതീരുമെന്ന സൂചനകള്‍ ഉണ്ടായത്.
എന്നാല്‍, ഉച്ചകഴിഞ്ഞ മുഖ്യമന്ത്രിയുമായി മാനേജുമെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ ഈ ധാരണകള്‍ തടികം മറിഞ്ഞു. നേരത്തെ പ്രഖ്യാപിച്ച ഫീസില്‍ ഒരുമാറ്റവുമില്ലെന്ന് മാനേജെമെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഫീസ് കുറയ്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചയേ ഉണ്ടായില്ലെന്നും കോളെജുകള്‍ നേരിടുന്ന മറ്റ് പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മെഡിക്കല്‍ മാനേജുമെന്റ് അസോസിയേഷന്‍ പ്രസിഡജന്റ് കൃഷ്ണദാസ് പറഞ്ഞു. ഇതോടെ രാവിലെ ഉരുത്തിരഞ്ഞ ഒത്തുതീര്‍പ്പ് സാധ്യത ഇല്ലാതായി. ഇന്നലെയും ഇന്നുമായി കേട്ട വാര്‍ത്തകളെല്ലാം കെട്ടുകഥകളാണെന്നും അദ്ദഹം പറഞ്ഞു.
എന്നാല്‍ യു.ഡി.എഫിന്റെ സമരം രാഷ്്ട്രീയ പ്രേരിതമാണെന്ന കൊടിയേരി അരോപിച്ചു. സ്വാശ്രയ വിഷയത്തില്‍ ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചകളും പാളിയിരുന്നു. ഒരുതത്തിലുമുള്ള ധാരണയുമാകാതെയാണ് ചര്‍ച്ച പിരിഞ്ഞത്.