![](https://dailyindianherald.com/wp-content/uploads/2016/01/IMG-20160113-WA0079.jpg)
കൊച്ചി: സ്വന്തം വിവാഹം മുടക്കാന്‍ നവവരന് പെണ്‍കുട്ടി അയച്ചു കൊടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആലുവ സ്വദേശി പെണ്‍കുട്ടി എറണാകുളം കടവന്ത്ര സ്വദേശിയ്ക്ക് അയച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയായ വാട്സ്അപ്പില്‍ പ്രചരിക്കുന്നത്. സ്വന്തം വിവാഹം മുടക്കാന്‍ കാമുകനൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ഇതിന്റെ വീഡിയോയും സെല്‍ഫി അടക്കമുള്ള ചിത്രങ്ങളുമാണ് പെണ്‍കുട്ടി പ്രതിശ്രുത വരന് അയച്ചു കൊടുത്തത്. വീഡിയോ വൈറലായതോടെ ഇത് പുറത്തായത് എങ്ങിനെ എന്ന് അന്വേഷിക്കുകയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍.
ആലുവ സ്വദേശിയായ പെണ്‍കുട്ടിയും എറണാകുളം കടവന്ത്ര സ്വദേശിയും തമ്മിലുള്ള വിവാഹം ആറു മാസം മുന്‍പാണ് നിശ്ചയിച്ചത്. എറണാകുളത്തെ പ്രമുഖ കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ആദ്യം മുതല്‍ തന്നെ വിവാഹത്തെ എതിര്‍ത്തു പോന്നിരുന്നു. ഇതേ തുടര്‍ന്നു തനിക്കു മറ്റൊരു പ്രണയമുണ്ടെന്നും വിവാഹത്തില്‍ നിന്നു പിന്മാറണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി പ്രതിശ്രുത വരനെ ഫോണ്‍ ചെയ്തു വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, യുവാവ് ഇതിനു തയ്യാറായില്ലെന്നു മാത്രമല്ല, പെണ്‍കുട്ടിയെ ഉപദേശിച്ചു വിവാഹത്തിനു സമ്മതിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി തന്റെ കാമുകനും ഒത്തുള്ള ചിത്രങ്ങളും വീഡിയോയും പകര്‍ത്തി പ്രതിശ്രുത വരന് അയച്ചു നല്‍കിയത്. പെണ്‍കുട്ടിയും കാമുകനും മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച ദൃശ്യങ്ങളില്‍ വിവാഹം മുടക്കുന്നതിനെപ്പറ്റി കൃത്യമായി പറയുന്നത് ശബ്ദങ്ങളും കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. വീഡിയോ ലഭിച്ചതിനെ തുടര്‍ന്നു യുവാവ് വിവാഹത്തില്‍ നിന്നു പിന്മാറിയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കകം തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുകയാണ്.