സെല്‍ഫി എടുക്കുക എന്നത് ഇന്നത്തെ കാലത്ത് ഒരു തരംഗം തന്നെയാണ്. കല്ല്യാണവീട്ടിലും സ്കൂളിലും കോളേജിലും എല്ലാം സെല്‍ഫിയാണ്. മരണവീട്ടിലും പോയി സെല്‍ഫി എടുക്കുന്ന തരം താഴ്ന്ന സംസ്കാരമാണ്. ഈ ഭ്രാന്തു കാരണം ഒട്ടനവധി മരണങ്ങളും ഉണ്ടായിട്ടുണ്ട്.അംഗീകരിക്കപ്പെടാനും പ്രശംസ നേടാനുമുള്ള മനുഷ്യരുടെ അടങ്ങാത്ത ആഗ്രഹം ആണ് ഇതിൽ നിന്നും വ്യക്തമാകുന്നത് .അപകടം നിറഞ്ഞ കാര്യങ്ങൾ ചെയ്യുമ്പോൾ അധ് സെൽഫി എടുത്തു ഫേസ്ബുക്കിൽ ഇടും വഴി അംഗീകരിക്കപ്പെടുന്നതാണ് ഇത്തരം സെൽഫികൾ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. എന്നാൽ സ്വന്തം ജീവനെ അപായ പെടുത്തി ആണോ അംഗീകരിക്കപ്പെടേണ്ടത്. കാട്ടാനയ്ക്കൊപ്പം സെൽഫി എടുത്തു ഹീറോ ആകാൻ ശ്രമിച്ച ഒഡീഷയിലെ ഒരു യുവാവ് നേരിടേണ്ടി വന്നതു ദാരുണമായ അന്ത്യം ആണ് .കാട്ടാന ചവിട്ടി കൊള്ളുകയാണ് ഉണ്ടായത്.
Tags: selfi with elephant