ചെന്നൈ: സെല്‍ഫി എടുക്കുന്നതിനിടെ ചെന്നൈയില്‍ വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ച് മരിച്ചു. പ്ലസ്ടു വിദ്യാര്‍ഥിയായ പൂനമല്ലി അണ്ണ സര്‍ക്കാര്‍ സ്‌ക്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ എസ്.ദിനേഷ് കുമാറാണ് കൊല്ലപ്പെട്ടത്.
ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പം വണ്ടലൂര്‍ മൃഗശാല കാണാനെത്തിയതായിരുന്നു ദിനേഷ് കുമാര്‍. കൂട്ടുകാര്‍ക്കൊപ്പം ട്രെയിനിനെ പശ്ചാത്തലമാക്കി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സെല്‍ഫി എടുക്കുന്നതിനിടയില്‍ ചെന്നൈ ബീച്ച് ചെങ്കല്‍പേട്ട് സബര്‍ബൈന്‍ ട്രെയിന്‍ വേഗത്തിലെത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ ട്രെയിന്‍ ഡ്രൈവര്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചു.
വണ്ടലൂര്‍ മൃഗശാലയ്ക്ക് സമീപമുള്ള റയില്‍വേപാളത്തില്‍ ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. റെയില്‍വേ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ച് മൃതദേഹം സര്‍ക്കാര്‍ ആശുപത്രയിലേക്ക് മാറ്റി. ദിനേഷിന്റെ അച്ഛന്‍ സുകുമാര്‍ ഒരു കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ്.ട്രെയിനിന്റെ വേഗത മനസിലാക്കാന്‍ ദീനയ്ക്ക് സാധിക്കാതെ പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് സെല്‍ഫി എടുക്കുന്നതിനിടെ രണ്ടു പേര്‍ മുംബൈയില്‍ മുങ്ങിമരിച്ചത്. സാഹസികമായി സെല്‍ഫി എടുക്കുാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന മരണനിരക്ക് വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.