സെല്‍ഫി ഭ്രാന്ത്;ഭക്ഷണത്തിനിടെ സെല്‍ഫിയെടുക്കാന്‍ സെല്‍ഫി സ്പൂണ്‍

വാഷിങ്ടണ്‍: ഇനി ഭക്ഷണവും ആസ്വദിച്ച് കഴിക്കാം. കഴിക്കുന്ന ചിത്രം പല പോസുകളിലുമെടുക്കാം. ഭക്ഷണംകഴിക്കുന്നതിന്‍െറ ഫോട്ടോ സ്വയം എടുക്കാനുള്ള സൗകര്യവുമായത്തെിയിരിക്കുകയാണ് ‘സെല്‍ഫി സ്പൂണ്‍’. സെല്‍ഫി സ്റ്റിക്കിന്‍െറ പിടിയുടെ ഭാഗത്ത് 30 ഇഞ്ച് വരെ നീളത്തിലാണ് സ്പൂണ്‍ ഘടിപ്പിച്ചിരിക്കുന്നത്. സിനാമണ്‍ ടോസ്റ്റ് ക്രഞ്ചാണ് സെല്‍ഫി സ്പൂണിന്‍െറ നിര്‍മാതാക്കള്‍. SELFIE SPOON_സ്മാര്‍ട്ട്ഫോണുകളില്‍ ബ്ളൂടൂത്ത് ഓണാക്കിയ ശേഷമേ ഈ സംവിധാനം ഉപയോഗിക്കാനാവൂ. ഫോട്ടോയെടുക്കാന്‍ ഒരു ചാര നിറത്തിലുള്ള ബട്ടണുമുണ്ട്. സെല്‍ഫി സ്പൂണ്‍ ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴി ബുക് ചെയ്താല്‍ ഈ സ്പൂണ്‍ കൈകളിലത്തെും.സെല്‍ഫി സ്റ്റിക്ക് പോലെയെങ്കിലും അറ്റത്തായി ഒരു സ്പൂണും ഘടിപ്പിച്ചാണ് സാധനം എത്തിയിരിക്കുന്നത്.

ഈ സെല്‍ഫി സ്പൂണ്‍ ഉപയോഗിക്കാന് സ്മാര്‍ട്‌ഫോണിലെ ബ്ലൂടൂത്ത് സൗകര്യം ഓണ്‍ ചെയ്തിടണമത്രെ. ഇതിനായി പ്രത്യേകം തയ്യാര്‍ ചെയ്ത വെള്ള റിമോട്ടും ഉണ്ട്. ബ്ലൂടൂത്ത് ഓണ്‍ ചെയ്യുന്നതോടെ വെള്ള റിമോട്ടിന് സ്മാര്‍ട്‌ഫോണുമായി കണക്റ്റാകാന്‍ സാധിക്കും. ഈ റിമോട്ടിലെ ബട്ടണ്‍ ഉപയോഗിച്ചാണ് സെല്‍ഫി ക്ലിക് ചെയ്യാനാകുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top