സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തീവണ്ടിക്കടിയിലേക്ക് വീണ്ട കൗമാരക്കാരിയുടെ മരണ ദൃശ്യം രാജ്യത്തെ നടുക്കി വൈറലാകുന്നു. ഒരു ടൂറിസ്റ്റ് ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
നിരവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന 33 ഏക്കര്‍ റോസ് ഗാര്‍ഡനിലാണ് ഏപ്രില്‍ 9ന് പ്രാദേശികസമയം 12.10ന് ദുരന്തമുണ്ടായത്. ട്രെയിന്‍ വേഗതയില്‍ കുതിച്ച് പായുമ്പോള്‍ ട്രാക്കിനോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പെണ്‍കുട്ടി ട്രെയിനനടിയിലേക്ക് വീണത്. അപകടത്തില്‍ പെട്ട പെണ്‍കുട്ടിയും അവളുടെ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥിനികളും പ്രസ്തുത ഗാര്‍ഡന്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നുവെന്നാണ് റോസ് ഗാര്‍ഡന്റെ മാനേജരായ ഡായ് വെളിപ്പെടുത്തിയിരിക്കുന്നത്.
ട്രെയിന്‍ നിര്‍ത്താനുള്ള യാതൊരു വിധത്തിലുള്ള സിഗ്‌നലുകളും ഇല്ലാതിരുന്നിട്ട് കൂടി ട്രാക്കിനോട് ചേര്‍ന്ന് നിന്ന് പാഞ്ഞ് പോകുന്ന ട്രെയിനിനിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോക്കോമോട്ടീവ് മുന്നറിയിപ്പ് നല്‍കുന്ന ഹോണ്‍ മുഴക്കിയിട്ടും സമീപത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും തന്റെ ശ്രമത്തില്‍ നിന്നും പിന്മാറാന്‍ പെണ്‍കുട്ടി തയ്യാറാകാത്തതാണ് അപകടമരണത്തിലേക്ക് അവരേക്ക് തള്ളിവിട്ടത്. പെണ്‍കുട്ടി മരണത്തിലേക്ക് വഴുതി വീഴുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങളാണ് ടൂറിസ്റ്റ് ക്യാമറയില്‍പകര്‍ത്തിയിരിക്കുന്നത്. പെണ്‍കുട്ടി ട്ര്കാക്കിന് മുകളില്‍ കയറി നിന്നിരുന്നില്ലെങ്കിലും ട്രെയിന്‍ കടന്ന് പോകുമ്പോഴുള്ള ശക്തി മൂലം പെണ്‍കുട്ടി ട്രെയിനിന് അടിയിലേക്ക് വലിച്ചടുപ്പിക്കപ്പെടുകയും ചക്രം കയറിയിറങ്ങി അപകടം സംഭവിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
ട്രെയിന്‍ ചക്രങ്ങള്‍ കയറിയിറങ്ങിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ തലയിലും മറ്റ് പരുക്കുണ്ടായതിനെ തുടര്‍ന്ന് അവിടെ വച്ച് തന്നെ മരിക്കുകയായിരുന്നു.തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ഇവിടുത്തെ ട്രാക്കിലേക്ക് യാത്രക്കാര്‍ കയറുന്നത് തടസപ്പെടുത്താന്‍ സുരക്ഷാവേലികളൊന്നുമില്ലെന്നതാണ് അപകടത്തിന് വഴിയൊരുക്കിയിരിക്കുന്നത്. എന്നാല്‍ ഇവിടെ സൈന്‍ ബോര്‍ഡുകളൊന്നുമില്ലെങ്കിലും ആളുകള്‍ ട്രാക്കിലേക്ക് കയറാറില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മികച്ച സെല്‍ഫി ലഭിക്കാന്‍ ട്രാക്കിനോട് ചേര്‍ന്ന് നിന്ന് ഫോട്ടോയെടുക്കുന്നതിലെ അപകടങ്ങള്‍ ടൂറിസ്റ്റുകളെ ബോധവല്‍ക്കരിക്കുന്ന ശ്രമങ്ങളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നില്ലെന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.കഴിഞ്ഞ വര്‍ഷം ഈസ്റ്റ് ചൈനയിലെ നാന്‍ജിങ് ട്രാക്കിന്റെ ഭാഗത്തും ഇതിനോട് ഏതാണ്ട് സമാനമായ സംഭവം നടന്നിരുന്നു. പ്രശസ്ത ടൂറിസം കേന്ദ്രമായ ഇവിടുത്തെ ടണലില്‍ ട്രാക്കിനോട് ചേര്‍ന്ന് നിന്ന് ഒരു പെണ്‍കുട്ടി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ രണ്ട് പ്രാവശ്യം നിര്‍ത്തേണ്ടി വന്നിരുന്നു. എന്നാല്‍ പ്രസ്തുത സംഭവത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിരുന്നില്ല.ഫോഷാനിലെ സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.