കൊടൈകനാല്‍:കൊടൈക്കനാലില്‍ യുവാവിന് ദാരുണമായ അന്ത്യം. സൂയിസൈഡ് പോയിന്റടുത്ത അത്യുന്നതമായ മലമുകളിലെ അഗ്രഭാഗത്തുനിന്നും സെല്‍ഫിയെടുത്ത യുവാവ് 1000ത്തിലധികം താഴ്ച്ചയുള്ള കൊക്കയിലേക്ക് പതിച്ചു. മൃതദേഹം പോലും വീണ്ടെടുക്കാനായില്ല.
കൊക്കയിലേ മറ്റങ്ങളിലേ കല്ലുകളിലോ തടഞ്ഞിരുന്നാല്‍ ഹെലികോപ്റ്ററില്‍ പോലും മൃതദേഹം വീണ്ടെടുക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ പറയുന്നു. യുവാവ് താഴേക്ക് പതിച്ചപ്പോള്‍ കൂട്ടുകാര്‍ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും വാട്‌സപ്പില്‍ ചാറ്റു ചെയ്യുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.മധുരയില്‍ നിന്നും കൊടൈക്കനാലില്‍ വിനോദ സഞ്ചാരത്തിനെത്തിയ കാര്‍ത്തികാ(25)ണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. കാര്‍ത്തിക് മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
തിങ്കളാഴ്ചയാണ് കാര്‍ത്തികും രണ്ട് സുഹൃത്തുക്കളും കൊടൈകനാലിലെത്തിയത്. ഒരു ഹോട്ടലില്‍ മുറിയെടുത്ത ശേഷം ചില സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. സംഭവ ദിവസം രാവിലെ കൊടൈകനാലിലെ കുന്നിന്‍ പ്രദേശങ്ങളിലേക്കായിരുന്നു കാര്‍ത്തികും സുഹൃത്തുക്കളും യാത്ര തിരിച്ചത്. ഇവരുടെ കൈവശം മദ്യവും ഉണ്ടായിരുന്നു.