സെല്‍ഫി ചതിച്ചു !ആകാശത്തൊട്ടിലില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമത്തില്‍ പെണ്‍കുട്ടിയുടെ മുടി തലയോടില്‍ നിന്ന് പറിഞ്ഞുപോയി.ഗുരുതര പരിക്ക്

ആകാശത്തൊട്ടിലില്‍ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടിക്ക് ഗുരുതര പരുക്ക്. ജയന്റ് വീല്‍ കറങ്ങുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം. കാര്‍ണിവല്‍ സ്ഥലത്ത് ആകാശത്തൊട്ടിലില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തലമുടി യന്ത്രഭാഗങ്ങളില്‍ കുടുങ്ങുകയായിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയാണ് സംഭവം.
ഉത്തര്‍പ്രദേശിലെ ഭാഗ്പത് ജില്ലയില്‍ നിന്ന് കൂട്ടുകാരികളോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ 16 വയസുക്കാരിയുടെ തലമുടി പൂര്‍ണ്ണമായും പറിഞ്ഞി പോവുകയായിരുന്നു. റൈഡിന്റെ ഇരുമ്പ് കമ്പിയോട് ചേര്‍ന്ന് നിന്നതാണ് അപകടത്തിന് കാരണമായത്. പെണ്‍കുട്ടിയുടെ മുടി ഇരുമ്പ് കമ്പികള്‍ക്ക് ഇടയില്‍പെടുകയും റൈഡ് ശക്തിയായി കറങ്ങിയതോടെ തലയോട്ടിയുടെ ഒരുഭാഗത്തെ മുടി മുഴുവനും പറിഞ്ഞ് പോവുകയായിരുന്നു. ജയന്റ് വീലില്‍ കുടുങ്ങിയ തല പുറത്തെടുക്കാന്‍ ജനങ്ങള്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ച വരുന്നു. ദസറആഘോഷങ്ങളോടനുബന്ധിച്ചാണ് പെണ്‍കുട്ടിയും കൂട്ടുകാരികളും ജയന്റ് വീലില്‍ കയറാനെത്തിയത്. രാജ്യത്ത് നേരത്തേയും ഇത്തരം ജയന്റ് വീല്‍ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം പത്തനംതിട്ടയില്‍ ജയന്റ് വീലില്‍ നിന്ന് തെറിച്ചുവീണ് സഹോദരങ്ങള്‍ മരിച്ചത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജയന്റ് വീലുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നേരത്തേ പല സംഘടനകളും രംഗത്ത് വന്നിരുന്നു. എന്നാല്‍ ജയന്റ് വീല്‍ ഒഴിവാക്കിയുള്ള ഉത്സവ ആഘോഷങ്ങള്‍ രാജ്യത്ത് വിരളമാണ്.

Top