സ്വന്തം ലേഖകൻ
മലയാളത്തിന്റെ പ്രേമത്തുടിപ്പായി മാറിയ ജോർജിന്റെ സെലിൻ ഒടുവിൽ നിലപാട് വ്യക്തമാക്കുന്നു. തമിഴിലെ സൂപ്പർ താരം ധനുഷിന്റെ നായികയായി തമിഴ്‌സിനിമയിൽ എത്തിയതോടെയാണ് സെലിന്റെ അപ്രതീക്ഷിത നിലപാടുമാറ്റം കണ്ടിരിക്കുന്നത്. മലയാളത്തിൽ നാടൻ സുന്ദരിയായി പ്രേമത്തിൽ തകർത്ത സെലിനിപ്പോൾ പറയുന്നത് മസാലയ്ക്കായി വസ്ത്രത്തിന്റെ അളവ് അൽപം കുറച്ചാലും ഒന്നും സംഭവിക്കാനില്ലെന്നാണ്.
വേണ്ടി വന്നാൽ മസാല ചിത്രങ്ങളിലും അഭിനയിക്കുമെന്നാണ് പ്രേമത്തിലെ സെലിൻ മഡോണ സെബാസ്റ്റിയൻ പറയുന്നത്. ഒപ്പം കഥാചിത്രങ്ങളിലും അഭിനയിക്കാൻ തൽപരയാണെന്നും മഡോണ നിലപാടറിയിച്ചു. ഒരു നിഷ്‌കളങ്ക മുഖം എന്നതിലപ്പുറം ശക്തമായ ഒരു കഥാപാത്രമാകാൻ തനിക്ക് ഏറെ ആഗ്രഹമുണ്ട്. സ്വന്തം മുഖവും കണ്ണുകളും പുഞ്ചിരിയും എല്ലാം ചാതുര്യത്തോടെ ഉപയോഗിക്കാൻ ആഗ്രഹമുണ്ട്. ഇതിനൊന്നും വാണിജ്യ സിനിമ നിങ്ങൾക്ക് അവസരം നൽകില്ല. അപ്പോൾ പിന്നെ താനെന്തിനു മസാല ചിത്രങ്ങൾ വേണ്ടെന്നു വയ്ക്കണമെന്നും മഡോണ ചോദിച്ചു. അത്തരത്തിൽ ഒരു ഓഫർ വന്നാൽ തട്ടിക്കളയില്ലെന്നും മഡോണ കൂട്ടിച്ചേർത്തു.താരങ്ങൾക്കൊപ്പം അഭിനയിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കുന്നത് മസാല ചിത്രങ്ങളിലാണ്. അപ്പോൾ പിന്നെ അതു വേണ്ടെന്നു വയ്ക്കുന്നത് എങ്ങനെ. തമിഴിലെ അരങ്ങേറ്റ ചിത്രമായ കാതലും കടന്തു പോകും എന്ന ചിത്രത്തിൽ നായകൻ വിജയ് സേതുപതിയാണ്. അദ്ദഹത്തോടൊപ്പം അഭിനയിക്കാനുള്ള അവസരം എങ്ങനെ നഷ്ടപ്പെടുത്തുമെന്നും മഡോണ ചോദിക്കുന്നു. അടുത്ത മലയാള ചിത്രമായ കിംഗ് ലയറും ഔട്ട് ആൻഡ് ഔട്ട് മസാല ചിത്രമാണെന്നും മഡോണ പറഞ്ഞു. യാദൃശ്ചികമായി പ്രണയത്തിലാകുന്ന ഒരു ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും പ്രണയകഥയാണ് കാതലും കടന്തു പോകും പറയുന്നത്. ഒരിക്കലും ഇരുവർക്കും ഒരുമിക്കാൻ സാധിക്കുന്നുമില്ല. മൈ ഡിയർ ഡെസ്പറാഡോ എന്ന കൊറിയൻ ചിത്രത്തിന്റെ റീമേക്കാണ് ചിത്രം. ഒറിജനലിനെ വെല്ലുന്ന രീതിയിലാണ് നളൻ കുമാരസ്വാമി റീമേക്ക് ഒരുക്കിയിരിക്കുന്നതെന്ന് മഡോണ പറഞ്ഞു.