ദുബൈ: അവിഹിത ഗര്‍ഭത്തില്‍ പിറന്ന രണ്ടാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ 10,000 ദിര്‍ഹത്തിന് വില്‍ക്കാന്‍ ശ്രമിച്ച യുവതിയെ ദുബൈ പൊലീസ് പിടികൂടി. പൊലീസിന്റെ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ദുബൈയില്‍ വീട്ടുജോലിക്കാരിയായ യുവതി പിടിയിലാകുന്നത്. ഇവരെ ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കി. മനുഷ്യക്കടത്ത് ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ദുബൈ പൊലീസിന്റെ വനിതാ വിഭാഗമാണ് യുവതിയെ കീഴടക്കാന്‍ തന്ത്രപരമാണ് നീക്കങ്ങള്‍ നടത്തിയത്. 30 വയസുള്ള എത്യോപ്യന്‍ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് 28കാരിയായ വീട്ടുജോലിക്കാരി സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് ഇവര്‍ തുറന്നു സമ്മതിക്കുകയായിരുന്നു. രണ്ടാഴ്ച പ്രായമായ പെണ്‍കുഞ്ഞിനെ 10000 ദിര്‍ഹത്തിന് എത്യോപ്യന്‍ യുവതി വില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് വനിതാ പൊലീസിനെ ഇവരുടെ അടുത്തേക്ക് അയച്ചു. വേഷം മാറിയെത്തിയ വനിതാ പൊലീസിനെ തിരിച്ചറിയാനും ഇവര്‍ക്ക് സാധിച്ചില്ല. ഇങ്ങനെയാണ് ഇതിലാണ് രണ്ടു സ്ത്രീകളും കുടുങ്ങിയത്.
അഞ്ചു വര്‍ഷം മുന്‍പാണ് യുവതി യുഎഇയില്‍ എത്തിയതെന്ന് സംഭാഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. പത്തുമാസം ഒരു കുടുംബത്തില്‍ ജോലി ചെയ്ത ഇവര്‍ പിന്നീട് മുങ്ങുകയായിരുന്നു. നിയമവിരുദ്ധമായാണ് പിന്നീട് രാജ്യത്ത് തങ്ങിയത്. ഒരു സ്വദേശിയോടൊപ്പം താമസിക്കുകയും പിന്നീട് ഗര്‍ഭിണി ആവുകയും ചെയ്തു. ഇതോടെ, സ്വദേശി തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. അതേസമയം യുവതിയോടൊപ്പം താമസിച്ച സ്വദേശി പുരുഷന്റെ മുന്‍ഭാര്യ ഇതിനെതിരെ പ്രതികരിച്ചു. ഇത്തരത്തില്‍ ഒരു കുഞ്ഞു ജനിച്ച കാര്യം അറിഞ്ഞിരുന്നു. കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. വീട്ടുജോലിക്കാരിയെ നേരിട്ട് കാണുകയും കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ അജ്മാനിലേക്ക് പോകണമെന്നും പറഞ്ഞു. എന്നാല്‍, പണം ലഭിച്ചാല്‍ കുഞ്ഞിനെ വില്‍ക്കുമെന്ന് യുവതി പറഞ്ഞത് ആശ്ചര്യമുണ്ടാക്കി. തുടര്‍ന്നാണ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.