കൊല്‍ക്കത്ത: ബംഗാളി നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ കസ്ബ മേഖലയിലെ ഫ്‌ലാറ്റില്‍ രണ്ടു ദിവസം പഴകിയ നിലയിലാണു ബിതാസ്ത സാഹയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ പല സ്ഥലങ്ങളിലും പരുക്കേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനെത്തുടര്‍ന്ന് അമ്മ ഫ്‌ലാറ്റിലെത്തിയപ്പോഴാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിരവധിത്തവണ മുട്ടിയിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് അമ്മയും അയല്‍ക്കാരും പൊലീസിനെ അറിയിക്കുകയായിരുന്നു. വാതില്‍ ചവിട്ടിത്തുറന്ന് പൊലീസ് അകത്തുകയറിയപ്പോള്‍ സീലിങ്ങില്‍നിന്നു തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. അതേസമയം, ആത്മഹത്യയാണെന്നു കരുതുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ അന്തിമ നിഗമനത്തിലെത്തൂയെന്നും പൊലീസ് അറിയിച്ചു.