ക്രൈം ഡെസ്‌ക്
കണ്ണൂർ: കേട്ടാറലയ്ക്കുന്ന ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനമുറകളാണ് ജില്ലയിലെ ഒരു സെമിനാരിയിൽ കർത്താവിന്റെ കുഞ്ഞാടായ വൈദിക ശ്രേഷ്ഠനിൽ നിന്നും ഉണ്ടായത്. പതിനാറുകാരനായ വൈദിക വിദ്യാർഥിയെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയത് അറുപതു തവണ. സെമിനാരിയെ മുപ്പതിലേറെ വൈദിക വിദ്യാർഥികളും ഈ വൈദികന്റെ ക്രൂരമായ ലൈംഗിക വിനോദ്ത്തിനു ഇരയായി. കണ്ണൂരിലെ സെമിനാരിയുടെ റെക്ടറായിരുന്ന ഫാദർ ജെയിംസ് തെക്കേമുറിയെ കഴിഞ്ഞ ദിവസം വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം യാണ് സംഭവത്തിലെ പ്രതി. സെമിനാരി വിദ്യാർത്ഥികളെ നിരന്തരമായി പീഡിപ്പിച്ചുവന്ന ഇയാൾ ഒരു വിദ്യാർത്ഥിയുടെ പരാതിയെത്തുടർന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു.
പതിനാറുകാരനായ വൈദിക വിദ്യാർഥി സ്വന്തം താല്പര്യപ്രകാരമാണ് വൈദിക പഠനത്തിനായി എത്തിയത്. ആദ്യത്തെ മൂന്നു വർഷം സാധാരണ രീതിയിൽ പഠനങ്ങളും പ്രാർഥനകളുമൊക്കെയായി പോയി. മൂന്നു വർഷത്തിനു ശേഷം ഒരു ദിവസം റെക്ടറച്ചൻ ബാലനോട് സ്വകാര്യമായി ‘നീ ഭാഗ്യവാനാണ്’ എന്ന് പറയുന്നിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിന്റെ അർഥമെന്താണെന്ന് ചോദിച്ചപ്പോൾ അത് പീന്നീട് പറയാമെന്ന് പറഞ്ഞ് ഫാദർ ജയിംസ് തെക്കേമുറി നടന്നുപോയി.
കുറച്ചുദിവസങ്ങൾക്കുശേഷം അടുക്കളയിൽ നിൽക്കുകയായിരുന്ന ബാലന്റെ പിന്നിലൂടെ വന്ന് ഇയാൾ ചന്തിക്ക് പിടിച്ചമർത്തി. ആകെ തകർന്നുപോയ ബാലൻ കരഞ്ഞുകൊണ്ട് ‘ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കില്ലേ’ എന്ന് ഇയാളോടു ചോദിച്ചു. ഇതിന് മറുപടിയായി തന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്ന ബാലനെ ശകാരവാക്കുകൾ കൊണ്ടു മൂടുകയായിരുന്നു വൈദികൻ ചെയ്തത്.
അപ്രതീക്ഷിതമായ അപമാനവും പീഡനവുമുണ്ടായെങ്കിലും വീട്ടിലേക്ക് തിരികെ പോകാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല ബാലന്റേത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ബാലന്റെ പഠനച്ചെലവുകൾ സഭ വഹിച്ചിരുന്നതുകൊണ്ടാണിത്. ഇംഗിതത്തിന് വഴങ്ങാതിരുന്ന ബാലനോട് വ്യക്തമായ വിരോധം പ്രകടിപ്പിച്ച് പ്രതികാരം ചെയ്യുകയാണ് ജയിംസ് പിന്നീട് ചെയ്തത്. പഠനത്തേയും ജീവിതത്തേയും ഇത് ബാധിച്ചതോടെ ഒരു ശവമെന്നപോലെ വൈദികന്റെ വൈകൃതങ്ങൾക്ക് ബാലന് വഴങ്ങേണ്ടിവന്നു.
സെമിനാരിയുടെ റെക്ടറായിരുന്ന ഫാദർ ജയിംസ് തെക്കേമുറി സാമ്പത്തിക ക്രമക്കേട് നടത്തിയതായും നേരത്തെ പരാതിയുയർന്നിരുന്നു. രണ്ട് കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയതായി ഇയാൾക്കെതിരെ സഭാ കോടതിയിൽ പരാതി ലഭിച്ചിട്ടുണ്ട്.
സെമിനാരിയിലെ ഓരോ വൈദികവിദ്യാർഥികൾക്കും സ്വന്തമായി മുറികൾ ഉണ്ടായിരുന്നു. ഇതിനായി ഫാ. ജയിംസ് തെക്കേമുറിയുടെ നേതൃത്വത്തിൽ വൻ സെമിനാരി കെട്ടിടമാണ് ഉണ്ടാക്കിയത്.
ഇയാൾക്കെതിരെ മറ്റ് 30 സെമിനാരി വിദ്യാർഥികളും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വൈദികന്റെ പീഡനത്തിനിരയായവരിൽ പ്രായപൂർത്തിയാകാത്ത ഒരു വൈദികവിദ്യാർഥിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഉടൻ പരാതി കൊടുക്കാനിരിക്കുന്ന ഒരു ബാലനെ ഇയാൾ 60ഓളം തവണ പീഡിപ്പിച്ചതായി പറയുന്നു.
പല ദിവസങ്ങളിലും വൈദികവിദ്യാർഥികൾ കിടക്കാനായി മുറിയിലെത്തുമ്പോൾ വൈദികനെ അവിടെ കാത്തിരിക്കുന്ന നിലയിൽ കാണാറുണ്ടായിരുന്നെന്ന് പരാതിയുണ്ട്. ഓരോ വിദ്യാർഥിക്കും വെവ്വേറെ മുറി അനുവദിച്ചത് പീഡിപ്പിക്കാൻ ലക്ഷ്യം വച്ചാണെന്നതാണ് മറ്റൊരാരോപണം. ഇതിനിടെ പഠനത്തിന്റെ അടുത്ത ഘട്ടത്തിനായി ബാലന് റാഞ്ചിയിലെ മേജർ സെമിനാരിയിലേക്ക് പോകേണ്ടിവന്നു. ഈ യാത്രയിൽ ബാലനെ അനുഗമിച്ച വൈദികൻ ട്രെയിനിൽ വച്ചുപോലും പീഡനം നടത്തി.
റാഞ്ചിയിലെ ബാലന്റെ പഠനകാലത്ത് വൈദികൻ ഫോണിലൂടെയും ലൈംഗികാധിക്ഷേപങ്ങൾ തുടർന്നു. ഇതിനിടെ 2015ലെ ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് വന്ന ബാലൻ സെമിനാരി നിയമങ്ങൾ അനുസരിച്ച് നേരെ സെമിനാരിയിലേക്കാണ് പോയത്. ഈ സമയത്തും വൈദികൻ പീഡിപ്പിക്കാൻ ശ്രമിച്ചത് ബാലൻ ശക്തമായി എതിർത്തു. തുടർന്ന് മറ്റു ചിലരുടെ സഹായത്തോടെ വൈദികനെതിരെ സഭാ കോടതിയിൽ പരാതി കൊടുത്തു. പരാതിയോടൊപ്പം നൽകിയ ഫോൺ സംഭാഷണങ്ങളടക്കമുള്ള തെളിവുകൾ പരിശോധിച്ച് വൈദികൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സഭാകോടതി ഇയാളെ റെക്ടർ സ്ഥാനത്തുനിന്ന് നീക്കി.
ഈ സംഭവത്തോടെ പുരോഹിത സ്ഥാനത്ത് നിന്നും സഭ ജയിംസിനെ നീക്കിയേക്കാമെന്ന സാഹചര്യമുണ്ടായി. ഇത് ജയിംസിന് ബാലനോടുള്ള വൈരാഗ്യം വർധിക്കുന്നതിന് കാരണമായി. തന്റെ വൈദിക പട്ടം നഷ്ടമായാൽ ബാലനേയും കുടുംബത്തേയും ലോകത്തുനിന്നും ഇല്ലാതാക്കുമെന്ന് ഇയാൾ ഭീഷണി മുഴക്കി. ഈ സമയം ക്രിസ്മസ് അവധി കഴിഞ്ഞ് ബാലൻ റാഞ്ചിയിലേക്ക് തിരിച്ചുപോയിരുന്നു. പിന്നീട് പല മോഹനവാഗ്ദാനങ്ങളും നൽകി ബാലനെക്കൊണ്ട് പരാതി പിൻവലിപ്പിക്കാനായി ജയിംസിന്റെ ശ്രമം. തന്റെ അസിസ്റ്റന്റ് ചെയ്ത സാമ്പത്തിക ക്രമക്കേടുകൾ താൻ കണ്ടെത്തി ചോദ്യം ചെയ്തതിന് പ്രതികാരം തീർക്കാൻ വിദ്യാർഥികളെ കൂട്ടി തനിക്കെതിരെ കള്ളപ്പരാതി കൊടുത്തതാണെന്ന് ഇയാൾ പ്രചരിപ്പിച്ചു.
തുടർന്ന് എല്ലാ പഠന ചെലവുകളും ഏറ്റെടുക്കാമെന്ന ജയിംസിന്റെ പ്രലോഭനത്തിൽ വീണ ബാലൻ ഇയാൾ പറഞ്ഞതനുസരിച്ച് താൻ പരാതി കൊടുത്തത് ജയിംസിന്റെ അസിസ്റ്റന്റിന്റെ ഗൂഢാലോചനയുടെ ഫലമാണെന്ന് തിരുത്തിയെഴുതി. ഇതേ സമയത്ത് വൈദികനെതിരെ പരാതി കൊടുത്തതിനാൽ ബാലന് പഠനം തുടരാൻ സാധിക്കില്ലെന്ന് ജയിംസിന്റെ സഹോദരങ്ങൾ ബാലന്റെ വീട്ടിലെത്തി മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു. വൈദികൻ നിർദ്ദേശിക്കുന്ന സ്ഥലത്തേക്ക് ചെന്ന് മറ്റൊരു സെമിനാരിയിൽ ചേരണമെന്നും ഇല്ലെങ്കിൽ സെമിനാരി അസിസ്റ്റന്റ് പരാതി കൊടുത്തതിന്റെ പ്രതികാരമായി കുട്ടിയെ അപായപ്പെടുത്തുമെന്നും ജയിംസ് കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞു.
ഇത് വിശ്വസിച്ച് വൈദികൻ താമസിച്ചിരുന്ന ബംഗളുരുവിലുള്ള ആശ്രമത്തിലേക്ക് ബാലനെ മാതാപിതാക്കൾ നിർബന്ധിച്ച് പറഞ്ഞയച്ചു. അവിടെയെത്തിയ ബാലനെ ബലമായി തന്റെ ഇംഗിതത്തിന് വിധേയനാക്കാനായിരുന്നു വൈദികന്റെ ശ്രമം. ഇത് ചെറുത്ത ബാലൻ പിറ്റേദിവസം നാട്ടിലേക്ക് വണ്ടികയറി. ഏതാനും ദിവസത്തിന് ശേഷം റാഞ്ചിയിലുള്ള പഠനസ്ഥലത്തേക്ക് ബാലൻ തിരിച്ചുപോയി. എന്നാൽ ‘ബംഗളുരുവിലേക്ക് വരുന്നോ, ഇത്തിരി ആഗ്രഹമുണ്ട്’ എന്ന തരത്തിലുള്ള സന്ദേശങ്ങൾ ഇയാൾ തുടർച്ചയായി അയച്ചുകൊണ്ടിരുന്നു.
തന്റെ റെക്ടർ സ്ഥാനം തെറിച്ചിട്ടും ഫാദർ ജെയിംസിന് യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ബാലൻ തെക്കേമുറിയുടെ അസിസ്റ്റന്റിനെതിരെ കൊടുത്ത പരാതിയിൽ മനംനൊന്ത് എല്ലാ വിവരങ്ങളും മെത്രാനെ ധരിപ്പിച്ചു. തുടർന്ന് മെത്രാന്റെ നിർദ്ദേശപ്രകാരം എറണാകുളം സഭാട്രിബ്യുണലിൽ കാര്യങ്ങളെല്ലാം കാണിച്ച് പരാതി നൽകി. എന്നാൽ ഇക്കാര്യങ്ങളറിഞ്ഞ ഫാദർ ജെയിംസ് തെക്കേമുറി ബാലനെ നേരിട്ടു ഫോൺ വിളിക്കുന്നത് അവസാനിപ്പിച്ചു. പകരം ബാലൻ ജ്യേഷ്ഠതുല്യനായി കാണുന്ന മറ്റൊരു വൈദികവിദ്യാർത്ഥിയുടെ സഹായത്തോടെ തന്റെ ഭീഷണികളും നിലപാടുകളും അറിയിച്ചുകൊണ്ടിരുന്നു.
ഈ വൈദികവിദ്യാർത്ഥി വൈദികന്റെ കോളുകൾ കുട്ടിക്ക് ചോർത്തിക്കൊടുത്ത് അവനു തന്നിലുള്ള വിശ്വാസം വർധിപ്പിച്ചു. തന്റെയും വീട്ടുകാരുടെയും ജീവന് ഭീഷണിയുണ്ടായിട്ടും പരാതി പിൻവലിക്കാൻ തയ്യാറാകാതിരുന്ന ബാലനെ ഈ വൈദിക വിദ്യാർത്ഥി വിമാനത്താവളത്തിൽ വരുന്ന മറ്റൊരു വൈദികനെ സ്വീകരിക്കാൻ കൂടെ വരണമെന്ന വ്യാജേന സെമിനാരിയിൽ നിന്ന് പുറത്തിറക്കി. യാത്രാമധ്യേ ഒരു സ്റ്റാർ ഹോട്ടലിൽ റൂമെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് കൊണ്ടുപോയി.
ഹോട്ടൽ റൂമിലേക്ക് കയറാൻ തുടങ്ങവേ ബാലന് അപരിചിതനായ ഒരാൾ വന്ന് കൂടെയുള്ള വൈദികവിദ്യാർത്ഥിയെ സ്വീകരിച്ചിരുത്തി സംഭാഷണം തുടർന്നു. ഇതിനിടയിൽ വൈദികവിദ്യാർത്ഥി ‘ഇദ്ദേഹം മറ്റൊരു കോൺഗ്രിഗേഷനിലെ വൊക്കേഷൻ പ്രൊമോട്ടർ ആണെന്നും, അദ്ദേഹത്തോട് ഞാൻ നിന്റെ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും അതിനാൽ ഇവർ നിന്നെ സ്വീകരിക്കാൻ തയാറാണെന്നും, ഇതിനായി നിന്നോട് സംസാരിക്കാനുമാണ് ഇവിടേക്ക് കൊണ്ടുവന്നതെന്നും’ പറഞ്ഞു. അപ്പോൾ അപരിചിതൻ വൈദികവിദ്യാർത്ഥിയോട് റൂമിൽ നിന്ന് പുറത്തു പോകണമെന്നും ബാലനോട് തനിച്ചു സംസാരിക്കണമെന്നും പറഞ്ഞു.
വൈദികവിദ്യാർത്ഥി പുറത്തുപോയി ഏതാനും നിമിഷങ്ങൾക്കകം, സംസാരിച്ചുകൊണ്ടിരുന്ന കുട്ടിയെ കുളിമുറിയിൽ ഒളിച്ചിരുന്ന ജെയിംസ് തെക്കേമുറി പുറകിലൂടെ അപ്രതീക്ഷിതമായെത്തി ചെകിട്ടത്തടിക്കുകയും കഠാര കഴുത്തിൽവച്ച് കൂടെയുള്ളയാളെക്കൊണ്ട് വായിൽ തുണിതിരുകി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ഫാ. ജെയിംസ് തെക്കേമുറി കുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചു പറിച്ചു അവനെ പൂർണ്ണനഗ്‌നനാക്കി ക്യാമറയിൽ പകർത്തുകയും അപരിചിതനുമായി കുട്ടിയെ രതിവൈകൃതങ്ങൾക്കു പ്രേരിപ്പിക്കുകയും സമ്മതിക്കാതെ വന്നപ്പോൾ കുട്ടിയുടെ ജനനേന്ദ്രിയത്തിലടക്കം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
കഴുത്തിന്റെ ഇരുവശത്തും കഠാരവച്ച്, കുട്ടിയുടെ ഇമെയിൽ അക്കൗണ്ടുകളുടെ പാസ്സ്വേർഡുകൾ ഭീഷണിപ്പെടുത്തി വാങ്ങുകയും ക്യാമറയിൽ പകർത്തിയതൊക്കെ ഫേസ്ബുക്കിലും യൂട്യൂബിലും അപ്ലോഡ് ചെയ്യുമെന്നും, അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ തങ്ങൾ പറയുന്നതുപോലെ എഴുതിത്തരണമെന്നും ഭീഷണിപ്പെടുത്തി. ഭയന്ന് വിറച്ചുപോയ ബാലൻ ജയിംസ് ആവശ്യപ്പെട്ടതുപോലെ എഴുതിക്കൊടുത്തു. ഫാദർ ജെയിംസ് തെക്കേമുറിയുടെ അസിസ്റ്റന്റിനും ജെയിംസിന് വിരോധമുള്ള മറ്റൊരു പുരോഹിതനുമെതിരെ ബലപ്രയോഗത്തിലൂടെ എഴുതി വാങ്ങിയ പരാതിയിൽ കുട്ടി ചെയ്തുവെന്ന നിലയിലുള്ള കുറ്റസമ്മതങ്ങളുമുണ്ടായിരുന്നു.
ഒടുവിൽ ചില മലയാളികളുടെ ഇടപെടലിലൂടെ പീഡനപർവത്തിനിരയായ ബാലനെ റാഞ്ചിയിൽ നിന്ന് കേരളത്തിലെത്തിച്ചു. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി പിണറായിക്ക് പരാതി നൽകി. ഇതിനെത്തുടർന്ന് പ്രദേശത്തെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് ആഭ്യന്തര വകുപ്പ് വിവരമറിയിക്കുകയും പരാതിയിൽ വൈദികനെതിരെ കേസെടുക്കുകയും ചെയ്തു. ഒരു സബ് ഇൻസ്‌പെക്ടറുടേയും രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലുള്ള സംഘം ബംഗളുരുവിലെത്തി ഫാദർ ജയിംസിനെ അറസ്റ്റുചെയ്തു. ഇയാളിപ്പോൾ കണ്ണൂരിലെ ഒരു ജയിലിലാണ്.
ഇതിനിടെ വൈദികന് ബന്ധമുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടി ഇയാൾ നിരപരാധിയെന്ന തരത്തിലുള്ള പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സ്വഭാവ ദൂഷ്യം കാരണം മൂന്ന് സെമിനാരികളിലായിട്ടാണ് ഫാദർ ജയിംസ് തെക്കേമുറി വൈദികപഠനം നടത്തിയതെന്നും വിവരമുണ്ട്.
ലോകത്തെ ആദ്യത്തെ തെമ്മാടി ആദ്യത്തെ വിഡ്ഢിയെ കണ്ടുമുട്ടിയിടത്താണ് മതമുണ്ടായത് –
വോൾട്ടയർ
മതമുണ്ടായതിനെക്കുറിച്ച് പ്രസിദ്ധ ചിന്തകൻ വോൾട്ടയറുടെ നിരീക്ഷണമാണിത്. എന്നാൽ മനുഷ്യജീവിതത്തിന്റെ സമഗ്രമേഖലകളെയും ബാധിക്കുന്ന മതത്തിലെ ചില പുഴുക്കുത്തുകൾ എല്ലാക്കാലത്തും ഒരു യാഥാർത്ഥ്യമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി മാർപ്പാപ്പ, കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടേയും വൈദികരുടേയും ലൈംഗികപീഡനത്തിന് പതിവായി മാപ്പുപറയുന്നു. ഇതിനർഥം വൈദികരെല്ലാം തെറ്റുകാരാണെന്നല്ല. ഒരു ന്യൂനപക്ഷമാകാം തെറ്റുകാർ. എന്നാൽ അവർ നിയമത്തിന്റെ വല തുരന്ന് പുറത്തുപോകാൻ പാടില്ല.
സെമിനാരികളിലും മറ്റ് സഭാ ഇടങ്ങളിലും ലൈംഗികപീഡനം നടക്കുന്നതായി കാലാകാലങ്ങളായി ആരോപണങ്ങളുണ്ട്. ചിലപ്പോഴൊക്കെ ഇതുസംബന്ധിച്ച് പരാതികളും പോലീസ് നടപടികളുമുണ്ടായിട്ടുണ്ട്. എന്നാൽ ചില ബാഹ്യ ഇടപെടലുകൾ കൊണ്ട് കുറ്റവാളികളായ ചില വൈദികരെങ്കിലും രക്ഷപെട്ടതായും ഇരകൾക്ക് നീതി നിഷേധിക്കപ്പെട്ടതായും പരാതികളുയർന്നിട്ടുണ്ട്. മേലെ പറഞ്ഞ സംഭവത്തിൽ അതുണ്ടാവാതെയിരിക്കാനുള്ള ജാഗ്രതയാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്.+