ഭീതിയുടെയും അടിമത്തത്തിന്റെയും നാളുകള്‍ അവസാനിച്ചു ; മഞ്ജു ഇനി സ്വതന്ത്ര

മൃദുല നായർ  (Special Story )

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ : 14 വര്ഷം നീണ്ട ദാമ്പത്യത്തില്‍ മഞ്ജു ലക്ഷന്‍ എന്ന വീട്ടമ്മക്ക്‌ ഓര്‍ക്കാന്‍ അത്ര സുഖകരമായ ഒന്നും അവശേഷിക്കുന്നില്ല. റോമന്‍ കത്തോലിക്ക വിശ്വാസിയായ ഈ മലയാളിക്ക് കുടുംബം,കുട്ടികള്‍,ജോലി,സമൂഹത്തിലെ അന്തസ്സ്,പ്രായമായ മാതാ പിതാക്കള്‍, അവരുടെ മാനസിക ശാരീരിക ആരോഗ്യം ,പുറം നാട്ടിലെ ഒറ്റക്കുള്ള പിടിച്ചു നില്‍പ്പ് , മതം എല്ലാം ഒരു ചോദ്യമായിരുന്നു ഇന്നലെ വരെ . എന്നാലിന്ന് എല്ലാത്തിനും അവര്‍ ഉത്തരം കണ്ടെത്തി. തടവറയായിരുന്ന ആ ദാമ്പത്യം അവര്‍ അവസാനിപ്പിച്ചു. ശരിക്കും ജീവിതത്തില്‍ വിജയിച്ചു എന്നാണ് മഞ്ജു ലക്സൺ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വന്തം ജീവിതം ആര്‍ക്കും പിച്ചി ചീന്താന്‍ വച്ച് കൊടുക്കരുത്. പുരുഷന്മാര്‍ക്ക് മാത്രമല്ല സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ളത്. സ്നേഹവും കടമയും ഒന്നും അന്ധമാകരുത്. തിരിച്ചു വെറുപ്പും ദ്രോഹവും മാത്രമാണ് വര്‍ഷങ്ങളായി ലഭിക്കുന്നതെങ്കില്‍ പിന്നെ മോചനമാണ് ഏറ്റവും നല്ല വഴി . ഇന്ന് ഞാന്‍ സന്തുഷ്ടയാണ്. എന്റെ കുട്ടികള്‍ക്കൊപ്പം ഇനിയെനിക്ക് ജീവിക്കണം എന്ന് അവര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

38 കാരിയായ ഡോക്ടര്‍ മഞ്ജു വിന് മൂന്നു കുട്ടികള്‍ . ഈ കുരുന്നുകള്‍ എന്നും അമ്മയുടെ പിന്തുണയ്ക്കുണ്ട് . ഈ ആത്മ ധൈര്യമാണ് മഞ്ജുവിനെ മുന്നോട്ടു നയിച്ചത്. ഭീതിയും അടിമത്തവും മൂലം വല്ലാതെ വലഞ്ഞ അവര്‍ക്ക് ഒടുവില്‍ പോലിസ് സഹായം നല്‍കി രക്ഷയെകിയത് 12 കാരിയായ മകള്‍. ഇത്രനാളും സഭാവിശ്വാസവും കുടുംബവും അന്തസ്സും എല്ലാം നോക്കി സഹിച്ച ഡോക്ടര്‍ മഞ്ജു ഒടുവില്‍ നിയമസഹായം തേടാന്‍ തീരുമാനിച്ചു .MANJU LUCSON

എന്തിലും ഏതിലും തന്നെ നിര്‍ബന്ധിക്കുകയും പലതും ചെയ്യിക്കുകയും ശാരീരികവും മാനസികവുമായി ഉപദ്രവികുകയും നിത്യേന ചോദ്യങ്ങള്‍കൊണ്ട് ബുദ്ധിമുട്ടിക്കുകയും ചെയ്ത ഭര്‍ത്താവിനോട് ഒരു ന്യായമായ ചോദ്യം പോലും ചോദിക്കാന്‍ തനിക്ക് അവകാശം ഉണ്ടായിരുന്നില്ല എന്ന് മഞ്ജു പറയുന്നു.

അവസാനമായി അയാള്‍ പീഡിപ്പിച്ച ദിവസം മകളാണ് പോലിസിനെ അറിയിച്ചത്. ഭര്‍ത്താവിനോട് അയാളുടെ ബിസിനസ് ടൂറിനെ കുറിച്ച് ചോദിച്ചതാണ് പ്രശ്നമായത്. ഞാന്‍ എനിക്ക് ഇഷ്ടമുള്ളിടത്ത് ഇഷ്ടമുള്ളപ്പോള്‍ പോകും . ആരുടെ കൂടെ കിടന്നാലും അത് ചോദിക്കാന്‍ നീ ആരാണ് ? എന്നാണു അയാളുടെ ചോദ്യം. മുഖത്തും ശരീരത്തിലും അയാള്‍ ക്രൂരമായി അടിക്കുകയും തൊഴികുകയും ചെയ്തത് കണ്ടു കുട്ടികള്‍ അമ്മയെ രക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുന്‍പും മക്കള്‍ ഇപ്രകാരം എമര്‍ജന്‍സി നമ്പരില്‍ പോലിസിനെ ബന്ധപ്പെട്ടിട്ടുണ്ട് പക്ഷെ ഭര്‍ത്താവ് ഏതറ്റം വരെയും പോകും എന്ന ഭയം ഉള്ളതിനാല്‍ മഞ്ജു പലപ്പോഴും കേസുമായി മുന്നോട്ടു പോകാന്‍ വിമുഖത കാണിക്കുകയായിരുന്നു . എപ്പോഴെല്ലാം അയാള്‍ മഞ്ജുവിനെ ഉപദ്രവിക്കുന്നുവോ അപ്പോഴെല്ലാം അയാള്‍ പറഞ്ഞിരുന്നത് എല്ലാം മഞ്ജുവിന്‍റെ പ്രായമായ അച്ഛനെയും അമ്മയെയും വിളിച്ച് അറിയിക്കും അവര്‍ വേദനിക്കട്ടെ എന്നാണു. തന്റെ ദൌര്‍ബല്യം തന്റെ കുടുംബമായതിനാല്‍ അയാള്‍ സ്വയം രക്ഷപ്പെടാന്‍ എന്ത് കടും കൈയും ചെയ്യും എന്നുള്ള ഭയമായിരുന്നു ഇത്രയും നാള്‍ എല്ലാം സഹിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്നും മഞ്ജു അഭിമുഖത്തില്‍ പറഞ്ഞു .LUCSON DAILY

തന്റെ വരുമാനത്തില്‍ നിന്ന് നിര്‍ബന്ധിച്ച് ലാന്‍ഡ്‌ റോവര്‍ വാങ്ങിക്കാന്‍ ലോണ്‍ എടുപ്പിക്കുകയും തിരിച്ചടക്കാന്‍ സഹായിക്കാതിരിക്കുകയും ചെയ്തു എന്ന് അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ 999 എന്ന എമര്‍ജന്‍സി നമ്പരില്‍ വിളിച്ചു 12 വയസുകാരിയായ മകള്‍ നല്‍കിയ സൂചനയനുസരിച്ച് പോലിസ് പരിശോധനക്കെത്തി . അന്ന് വീട്ടില്‍ നിന്ന് കണ്ടെടുത്തത് മൂന്നര ലക്ഷം ഡോളര്‍ ആണ്.

അവസാനമായി ക്രൂരമായി തല്ലിചതക്കപ്പെട്ട ദിവസം മക്കളുടെ ഫോണ്‍ ലഭിച്ചു പോലിസ് എത്തുമ്പോള്‍ പേടിച്ചരണ്ട നിലയിലായിരുന്നു അവരെന്ന് പോലിസ് കോടതിയില്‍ മൊഴി നല്‍കി . പ്രോസിക്യുഷന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാമെന്നും വേണ്ട സംരക്ഷണം എല്ലാം നല്‍കാമെന്നും പറഞ്ഞപ്പോള്‍ അവര്‍ ഏറെ സന്തോഷിച്ചു എന്നും ആ ആശ്വാസം പ്രകടമായിരുന്നു എന്നും പോലിസ് പറയുന്നു. ഭര്‍ത്താവിനെതിരെ മഞ്ജു നല്‍കിയ 14 പേജു വരുന്ന പരാതി അത്യന്തം ഗൌരവമുള്ളതാണ് എന്ന് പ്രോസിക്യുഷന്‍ വാദിച്ചു.
മലയാളികളായ ദമ്പതിമാര്‍ 2004 ലാണ് വിവാഹിതരാകുന്നത്. ഏറെ നാളായി മാഞ്ചസ്റ്ററില്‍ സ്ഥിരതാമസമാണ്‌. ഇവര്‍ക്ക് പന്ത്രണ്ടും അഞ്ചും മൂന്നും വയസുള്ള മൂന്നു കുട്ടികളുണ്ട്. കഴിഞ്ഞ വര്ഷം ഫ്രാന്‍സിസ് ആഗസ്റ്റിന്‍ തെരഞ്ഞെടുപ്പില്‍ സ്വതത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ 2015 നും 17 നും ഇടയില്‍ ഭര്‍ത്താവിന്റെ അടിമത്തത്തില്‍ നിന്ന് മോചനമാവശ്യപ്പെട്ടു മഞ്ജു കേസ് നല്‍കി. എന്നാല്‍ നിരന്തരമായ ഭീഷണികള്‍ക്കൊടുവില്‍ ഭയന്ന് വിറച്ചു അവര്‍ സാക്ഷിക്കൂട്ടില്‍ കയറാന്‍ തയാറായില്ല. അങ്ങനെ അന്ന് തെളിവില്ലാതെ കോടതി കേസ് തള്ളി. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ എന്തായാലും കണ്‍സര്‍വെറ്റിവ് സ്ഥാനാര്‍ഥിയായ ഫ്രാന്‍സിസ് പരാജയപ്പെട്ടു .വൈതന്‍ഷേവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ കേസ് മോശം പ്രതിച്ഛായ ഉണ്ടാക്കും എന്ന് മുന്നില്‍ കണ്ടാണ്‌ മഞ്ജുവിനെ ഭീഷണിപ്പെടുത്തി കേസ് തള്ളിച്ചത് എന്നും പ്രോസിക്യുഷന്‍ വാദിച്ചു.DAILY MAIL LUCKSON

അന്ന് മഞ്ജു നല്‍കിയ കേസില്‍ തനിക്കെതിരായി ഉയര്‍ന്ന എല്ലാ ആരോപണങ്ങളും ഇയാള്‍ തള്ളിയെങ്കിലും കോടതി ഒരു വര്ഷം ഭാര്യയെയോ മക്കളെയോ കാണുന്നതില്‍ നിന്ന് ഇയാളെ വിലക്കി. മാത്രമല്ല കുടുംബ വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

കലാ കായിക തലത്തിലും വിദ്യാഭ്യാസപരമായും ജോലി സംബന്ധമായും ഫ്രാന്സിസിനെക്കാള്‍ ഒരുപാട് മുന്നിലാണ് മഞ്ജു എന്നതും അയാളില്‍ നീരസമുണ്ടാക്കി. 2015 ലാണ് മഞ്ജുവിന് ഡോക്ടരേറ്റ് ലഭിക്കുന്നത്. അതിനുശേഷം അവര്‍ക്ക് തിരക്കേറി ജെര്‍മനി,ആസ്ത്രിയ,സ്വിറ്റ്സര്‍ലാന്ഡ് എന്നിവിടങ്ങളില്‍ മെഡിക്കല്‍ കൊണ്ഫെരന്‍സുകള്ക്ക് മഞ്ജു നേതൃത്വം നല്‍കി. സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ യുണിവേഴ്സിറ്റി ഹോസ്പിറ്റല്‍ , ട്രാഫ്ഫോര്‍ഡ ജനറല്‍ ഹോസ്പ്പിറ്റല്‍, ലിവര്‍പൂള്‍ യുണിവേഴ്സിറ്റിയിലെ ഒബ്സര്‍വേഷണല്‍ ക്ലിനിക്കല്‍ എക്സാമിനര് തുടങ്ങി വിവിധയിടങ്ങളില്‍ മഞ്ജു ജോലി ചെയ്തു.

തന്റെ സ്വപനങ്ങളെ ഫ്രാന്‍സിസ് കരിച്ചു കളയാന്‍ ശ്രമിച്ചു.തന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തു . തന്റെ കഠിനാധ്വാനത്തെ ദുരുപയോഗം ചെയ്തു എന്നിട്ടും ദൈവത്തിന്റെ കൃപകൊണ്ട് ഞാന്‍ എന്റെ ലക്ഷ്യത്തെയും സ്വപ്നത്തേയും കൈക്കലാക്കി എന്ന് അവര്‍ ഏഷ്യന്‍ ന്യൂസ്‌ പേപ്പറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എല്ലാം അവസാനിച്ചപ്പോള്‍ ഒരാശ്വാസമുണ്ട്. ഇവിടെ എന്റെ വിജയം എന്റെ മക്കള്‍ക്കുള്ളതാണ്. ഇനിയുള്ള ജീവിതം അവര്‍ക്ക് വേണ്ടി മാത്രം – മഞ്ജു പറഞ്ഞവസാനിപ്പിക്കുന്നു.

Top