വിദ്യാർത്ഥി സമരത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പരസ്യമായി അപമാനിച്ചു. കോയമ്പത്തൂരിൽ വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥൻ വനിതാ പോലീസിന്റെ മാറിടത്തിൽ കയറി പിടിച്ചത്. വനിതാ പോലീസ് ഉദ്യോഗസ്ഥയെ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സമരത്തിനെത്തിയ വിദ്യാർത്ഥികളിലാരോ ആണ് വനിതാ പോലീസിനെ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പ്ലസ്ടുവിന് ഉയർന്ന മാർക്ക് നേടിയിട്ടും നീറ്റ് പരീക്ഷ കാരണം എംബിബിഎസിന് സീറ്റ് ലഭിക്കാതിരുന്ന അനിത എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് തമിഴ്നാട്ടിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്. കോയമ്പത്തൂരിലും വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഈ സമരത്തിനിടെയാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വനിതാ പോലീസ് ഉദ്യോഗസ്ഥയെ അപമാനിക്കാൻ ശ്രമിച്ചത്. സമരം ചെയ്ത വിദ്യാർത്ഥികളെ റോഡിൽ നിന്നും അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വനിതാ പോലീസ് ഉദ്യോഗസ്ഥയെ അപമാനിക്കാൻ ശ്രമിച്ചത്. കോയമ്പത്തൂർ അസിസ്റ്റന്റ് കമ്മീഷണറാണ് വനിതാ എസ്ഐയുടെ മാറിടത്തിൽ കയറി പിടിച്ചത്. സമരത്തിനെത്തിയ വിദ്യാർത്ഥികളിലൊരാളാണ് വനിതാ പോലീസ് ഉദ്യോഗസ്ഥയെ അപമാനിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്.
വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിക്കുന്നതിനിടെയാണ് അസിസ്റ്റന്റ് കമ്മീഷണർ വനിതാ എസ്ഐയെ കയറി പിടിച്ചത്. വനിതാ പോലീസ് ഉദ്യോഗസ്ഥ കമ്മീഷണറുടെ കൈ തട്ടിമാറ്റാൻ പലതവണ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ സംഭവത്തിന് പിന്നിൽ തനിക്ക് മറ്റു ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും, വനിതാ പോലീസ് ഉദ്യോഗസ്ഥയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് കോയമ്പത്തൂർ അസിസ്റ്റന്റ് കമ്മീഷണർ ജയറാം പ്രതികരിച്ചത്. പ്രക്ഷുബ്ദരായ വിദ്യാർത്ഥികളെ നിയന്ത്രിക്കുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യം. സംഘർഷാവസ്ഥ നിയന്ത്രിക്കാനാണ് മുൻഗണന കൊടുത്തത്. അതിനിടെ ഒരു സ്ത്രീയാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന് ശ്രദ്ധിച്ചില്ലെന്നും, സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങൾ വീണ്ടും വീണ്ടും കാണിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ജയറാം പറഞ്ഞു.