സെന്‍കുമാര്‍ തച്ചങ്കരി യുദ്ധം; പോലീസ് ആസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നു

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ ക്രമസമാധാന നില പരുങ്ങലിലായതോടെ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയില്‍. പോലീസ് ആസ്ഥാനത്തെ അധികാര തര്‍ക്കങ്ങളാണ് സര്‍ക്കാരിന് പുതിയ തലവേദനയായി മാറുന്നത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി ടോമിന്‍ തച്ചങ്കരിയും സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്ന സെന്‍കുമാറും തമ്മിലാണ് കടുത്ത യുദ്ധം.

സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്നുള്ള ഒരു ഉത്തരവും പൊലീസില്‍ അനുവദിക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. പൊലീസ് ആസ്ഥാനത്ത് ഡിജിപിക്ക് വേണ്ടി എന്നെഴുതി ആരും ഉത്തരവിറക്കരുതെന്ന് സെന്‍കുമാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത്തരം കീഴ് വഴക്കങ്ങള്‍ ലംഘിക്കുന്ന സെന്‍കുമാര്‍ ആരും അറിയാതെ നിയമനങ്ങളും സ്ഥലം മാറ്റവും പൊലീസ് ആസ്ഥാനത്ത് നടത്തിയാല്‍ അത് ഉടന്‍ മരവിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതിനിടെ സെന്‍കുമാറും തച്ചങ്കരിയും തമ്മിലെ ഭിന്നത അതിരൂക്ഷമായി തുടരുകയും ചെയ്യുന്നു. പൊലീസ് ആസ്ഥാനത്തെ പല ഐപിഎസ് ഉദ്യോഗസ്ഥരും ഡിജിപിയുടെ മുറിയില്‍ പോലും കയറാറുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിജിപിയും തച്ചങ്കരിയും തമ്മില്‍ അടിപടിയുടെ വക്കിലെത്തുന്ന വാക്കേറ്റം പോലും ഉണ്ടായിക്കഴിഞ്ഞു. എന്തും ഏതും അവിടെ നടക്കാം. ഇതിലെല്ലാം സെന്‍കുമാറിനെ മാത്രമാണ് മുഖ്യമന്ത്രി ഓഫീസ് കുറ്റക്കാരനായി കാണുന്നത്. താന്‍ നിയമിച്ചതു കൊണ്ട് എഡിജിപിയെ സെന്‍കുമാര്‍ അംഗീകരിക്കുന്നില്ല. ചര്‍ച്ചയ്ക്ക് എന്ന് പറഞ്ഞ് എല്ലാ സീമയും വിടുന്ന സംഭാഷണമാണ് സെന്‍കുമാര്‍ നടത്തുന്നത്. തച്ചങ്കരിയോട് മോശമായി സംസാരിച്ചപ്പോള്‍ അദ്ദേഹവും തട്ടിക്കയറി. ഇത്തരം സാഹചര്യം ഉണ്ടാക്കുന്നത് സെന്‍കുമാറാണ്. പൊലീസ് ആസ്ഥാനത്തെ അച്ചടക്കം ഡിജിപി തന്നെ ഇല്ലാതാക്കുന്നു. ഇതൊന്നും ആരും ചെയ്യാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ പക്ഷം.

സെന്‍കുമാര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇപി ജയരാജനേയും സ്ഥിരമായി വിളിക്കാറുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലും എത്തും.

ചീഫ് സെക്രട്ടറിയെ ഇതുവരെ കണ്ടിട്ടില്ല. ആഭ്യന്തര സെക്രട്ടറിയേയും അംഗീകരിക്കുന്നില്ല. ഇത് ഡിജിപിയെ പോലൊരാള്‍ ചെയ്യാന്‍ പാടില്ല. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ഉദ്യോഗസ്ഥ തലത്തിലെ പ്രധാനികളാണ്. അവരെ അംഗീകരിക്കാതെ ഡിജിപി മുന്നോട്ട് പോകുന്നതാണ് പ്രശ്‌നം.

ചീഫ് സെക്രട്ടറിയെ കാണാന്‍ കൂട്ടാക്കത്തയാള്‍ തന്നെ വന്ന് കാണാത്ത പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരണവും തേടുന്നു. ഇതൊന്നും അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാരിലെ ഉന്നതരും പറയുന്നു.
കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സെന്‍കുമാര്‍ കസേരയില്‍ വീണ്ടുമെത്തിയത്. സര്‍ക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിനില്ലെന്നു പറഞ്ഞതിനു പിന്നാലെ ആദ്യ ഉത്തരവില്‍ മാറ്റി നിയമിച്ച രണ്ടു ജൂനിയര്‍ സൂപ്രണ്ടുമാരെ ഇന്നലെ വീണ്ടും പൊലീസ് ആസ്ഥാനത്തു സെന്‍കുമാര്‍ മാറ്റി നിയമിച്ചിരുന്നു. ഇതോടെയാണ് ഇദ്ദേഹം 11 ദിവസം മുന്‍പിറക്കിയ രണ്ടു സ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചത്. സെന്‍കുമാറിനുള്ള താക്കീത് കൂടിയാണ് ഇത്.

Top