അഞ്ചു വര്‍ഷത്തിനു ശേഷം സെന്‍സെക്‌സ് ഉയരുമെന്നു റിപ്പോര്‍ട്ട്

തദ്ദേശ ധനസ്ഥാപനങ്ങളുടെ പിന്തുണയും രാജ്യാന്തര തലത്തിലെ നല്ല സൂചനകളും കാരണം, ഓഹരി സൂചിക കഴിഞ്ഞ മാസത്തോടെ 7550 പോയിന്റ് എന്ന നിലയിലേക്കു താഴ്‌ന്നെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവുണ്ടായി .പലിശ നിരക്ക് അര ശതമാനം കുറച്ചുകൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ നീക്കവും വിപണിയുടെ തിരിച്ചുവരവിന് ആക്കം കൂട്ടി. അമേരിക്കന്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്ന പൊതുവായ വിശ്വാസത്തിനു വിരുദ്ധമായി നിരക്കു മാറ്റമില്ലാതെ തുടരാള്ള ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ നീക്കവും വിപണിക്ക് തുണയായി.കഴിഞ്ഞ വര്‍ഷം 4.6 ശതമാനമായിരുന്ന നിര്‍മാണ സൂചിക ഓഗസ്റ്റില്‍ 6.9 ശതമാനത്തില്‍ എത്തി. മുന്‍ മാസത്തെ അപേക്ഷിച്ചു മൂലധന വസ്തുക്കളുടെ ഉല്‍പാദന സൂചിക ഓഗസ്റ്റില്‍ 21.8 ശതമാനം വളര്‍ച്ചയാണ് കാണിച്ചത്.യൂറോപ്പും ജപ്പാനും മോശം പ്രകടനം കാഴ്ചവയ്ക്കുകയും ചൈന മന്ദീഭവിക്കുകയും ചെയ്യുന്ന ചുറ്റുപാടില്‍ ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഡസ്ട്രിയല്‍ സ്‌റ്റോക്കുകളും, മാനുഫാക്ചറിങ് സെക്ടറും, മെറ്റീരിയല്‍, കണ്‍സ്യൂമര്‍, ഡിസ്‌ക്രീഷനറി, ഫിനാന്‍ഷ്യല്‍ എന്നിവയും നല്ല പ്രകടന നിലവാരം പുലര്‍ത്തുമെന്നും സെന്‍സെക്‌സ് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്നത്തേതിന്റെ ഇരട്ടിയായി കൂടുമെന്നുമാണു വിലയിരുത്തപ്പെടുന്നത്.

Top