കൊച്ചി: സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശന അനുമതി കിട്ടാത്തതിനാല്‍ സിനിമ റിലീസ് ചെയ്യാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് രണ്ട് സംവിധായകര്‍. ചായം പൂശിയ വീട് എന്ന ചിത്രത്തിനാണ് നഗ്‌നതാപ്രദര്‍ശനത്തിന്റെ പേരില്‍ അനുമതി നിഷേധിച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ആവിഷ്‌കാര സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് സംവിധായകര്‍ പറയുന്നത്.
ഗൗതം എന്ന പ്രായം ചെന്ന എഴുത്തുകാരന്‍. ഇയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന യുവതീയവാക്കളായ രാഹുലും വിഷയയും. ഇവരെ കേന്ദ്രീകരിച്ചാണ് ചായം പൂശിയ വീട് എന്ന ചിത്രത്തിന്റെ കഥ. സഹോദരങ്ങളായ സതീഷ് ബാബുസേനനും, സന്തോഷ് ബാബുസേനനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത് . നഗ്‌നതാ പ്രദര്‍ശനത്തിന്റെ പേരില്‍ 3 രംഗങ്ങള്‍ നീക്കാനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചതയാണ് ബോര്‍ഡിന് മുന്നില്‍ സിനിമ കാണിച്ചത്. നീക്കാനാവശ്യപ്പെട്ട രംഗങ്ങള്‍ കഥാഗതിയില്‍ അനിവാര്യമാണെന്നാണ് സംവിധായകര്‍ പറയുന്നത്. എ സര്‍ട്ടിഫിക്കറ്റെങ്കിലും നല്‍കാനാവശ്യപ്പെട്ടിട്ടും തയ്യാറായില്ല
മുതിര്‍ന്ന നടന്‍ കലാധരന്‍, അക്രം മുഹമ്മദ്, നേഹ മഹാജന്‍ എന്നിവരാണ് മുഖ്യവേഷങ്ങളില്‍. . കഥ, തിരക്കഥ, ക്യാമറ, നി!ര്‍മ്മാണം എന്നിവയും സന്തോഷും സതീഷും തന്നെയാണ്. എട്ടേ കാല്‍ സെക്കന്‍ഡ് എന്ന സിനിമ നേരത്തെ ഇരുവരും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ഏറെ പ്രതീക്ഷയോടെ പൂര്‍ത്തിയാക്കിയ സിനിമ പുറത്തിറക്കാനാകാത്തതിന്റെ വിഷമത്തിലാണ് ഈ സഹോദരങ്ങള്‍.