സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിനായി മാറിടം മറയ്ക്കാതെ പാട്ടുപാടി ടെന്നീസ് താരം സെറീന വില്യംസ്. മാറിടം മറയ്ക്കാതെ പാട്ടുപാടുന്ന വിഡിയോ താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. കാന്‍സറിനെതിരായ ബോധവല്‍ക്കരണം ലക്ഷ്യമിട്ടുള്ള പരസ്യത്തിലാണ് സെറീന വില്യംസ് ടോപ്‌ലെസായി എത്തിയത്.
മാറിടം കൈകള്‍ കൊണ്ട് മറച്ചുള്ള വിഡിയോയെ അനൂകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും വിഡിയോ പങ്കുവച്ച് പത്തുമണിക്കൂറിനുള്ളില്‍ 13 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ കണ്ടുകഴിഞ്ഞു.
‘ദ ദിവിനയില്‍സ്’ എന്ന ബാന്‍ഡിന്റെ ഐ ടച്ച് മൈ സെല്‍ഫ് എന്ന ഗാനമാണ് സെറീന വിഡിയോയില്‍ പാടുന്നത്. 1991ല്‍ പുറത്തിറങ്ങിയതാണ് ഈ ഗാനം. ദ ദിവിനയില്‍സിലെ പാട്ടുകാരിയായ ക്രിസ്സി ആംഫ്‌ലെറ്റാണ് വരികള്‍ എഴുതിയിരിക്കുന്നത്. 53 വയസില്‍ സ്തനാര്‍ബുദം ബാധിച്ചാണ് ക്രിസ്സി മരിക്കുന്നത്. സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പാട്ട് 1991 ലെ ഹിറ്റു പാട്ടുകളില്‍ ഒന്നായിരുന്നു. സ്ത്രീകള്‍ തങ്ങളുടെ ശരീരത്തെ തൊട്ടു പരിശോധിക്കണമെന്ന കുറിപ്പോടെയാണ് ഈ വിഡിയോ സെറീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.