റാഞ്ചി: പ്രശസ്ത ഹിന്ദി സീരിയല്‍ നടന് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യചെയ്തു. ഹിന്ദിയിലെ ജനപ്രിയ സീരിയലായ ക്രൈം പട്രോളിലൂടെ പ്രശസ്തനായ നടന് കമലേഷ് പാണ്ടയാണ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. മധ്യപ്രദേശിലെ ജബല്‍പൂരിലെ വീട്ടില്‍ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് ലഭിക്കുന്ന വിവരം.
ഭാര്യയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ചു നാളായി അസ്വസ്ഥനായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഭാര്യ സഹോദരി വീട്ടിലെത്തിയപ്പോള്‍ അവരുമായി വഴക്കുണ്ടായി.
മദ്യപിച്ച് ലക്ക് തെറ്റിയ ഇയാള്‍ വീട്ടില്‍ പ്രശ്നങ്ങളു ണ്ടാക്കുകയും തുടര്‍ന്ന് കൈത്തോക്കെടുത്ത് സ്വയം നിറയൊഴിക്കുകയുമായിരുന്നു.
നെഞ്ചില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ കമലേഷിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.