50 എപ്പിസോട് ആകുമ്പോഴേക്കും കൊല്ലാന്‍ വിധിച്ച സംവിധായകന്‍ ..എല്ലാ സന്തോഷങ്ങളും അടിച്ചമര്‍ത്തുന്നതു പോലെയായിരുന്നു സംവിധായകന്റെ ആ പറച്ചില്‍ ,കുങ്കുമപ്പൂവിലെ രുദ്രന്റെ അനുഭവം വ്യക്തമാക്കുന്നു സീരിയല്‍ കഥയുടെ പിന്നാമ്പുറങ്ങള്‍ .കുങ്കുമപ്പൂ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണു ഷാനവാസ്. സീരിയല്‍ അവസാനിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു എങ്കിലും കുങ്കുമപ്പൂവിലെ വില്ലന്‍ രുദ്രന്‍ ഇപ്പോഴും പ്രേക്ഷകരുടെ മനസില്‍ ജീവിക്കുന്നു. ഷാനവസ് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുങ്കുമപ്പൂവിലേയ്ക്കു തിരഞ്ഞെടുത്തിനു പിന്നിലുണ്ടായ ചില സംഭവങ്ങള്‍ പങ്കുവച്ചു.
അഭിനയിക്കണമെന്ന് ഒരുപാട് സ്വപ്നം കണ്ട് നടന്ന ഒരാളായിരുന്നു ഞാന്‍. അതിനു വേണ്ടി പരിശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. പിന്നീട് അവസരങ്ങള്‍ തേടി പല ലൊക്കേഷനുകളില്‍ കയറി ഇറങ്ങിയെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. ആ സമയത്താണ് സെവന്‍സ് ആര്‍ട്ട്‌സ് എന്ന കമ്പനിയുടെ കണ്‍ട്രോളര്‍ കണ്ണേട്ടനെ പരിചയപ്പെടുന്നത്. വേഷങ്ങള്‍ എന്തെങ്കിലും വരുമ്പോള്‍ അറിയിക്കണമെന്ന് പറഞ്ഞ് എന്റെ കുറെ ഫോട്ടോകള്‍ ഞാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. ഒന്നരവര്‍ഷത്തിനുശേഷം കണ്ണേട്ടന്റെ ഒരു കോള്‍, കുങ്കുമപ്പൂവ് സീരിയലില്‍ ഒരു വില്ലന്‍ കഥാപാത്രത്തെ അന്വേഷിക്കുന്നുണ്ട്. പല സ്ഥലത്ത് ഓഡീഷന്‍ വച്ചെങ്കിലും സംവിധായകന്റെ കാഴ്ചപ്പാടിലുളള കഥാപാത്രത്തെ കിട്ടിയില്ല. പല സ്ഥലങ്ങളില്‍ നിന്ന് കുറെ ഫോട്ടോകള്‍ കളക്റ്റ് ചെയ്തു. അതില്‍ പത്ത് പേരെ സെലക്ട്റ്റ് ചെയ്തു. ആ പത്തില്‍ ഒരാള്‍ ഞാനായിരുന്നു. അത് കേട്ടപ്പോള്‍ എനിക്ക് സന്തോഷമായി. കുങ്കുമപ്പൂവിന്റെ ലൊക്കേഷനില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടു. എനിക്കാണെങ്കില്‍ അതുവരെയില്ലാത്ത ഒരു ടെന്‍ഷന്‍. ചെന്നപാടെ പ്രൊഡ്യൂസര്‍ എന്നോടു പറഞ്ഞു ‘നിങ്ങള്‍ ഒരു ഗുണ്ടാത്തലവനാണ്, നിങ്ങള്‍ ഒരാളെ കൊല്ലണം’ എങ്ങനെ?
അദ്ദേഹം പറഞ്ഞത് കേട്ട് എന്റെ മനസില്‍ തോന്നിയതുപോലെ അഭിനയിച്ചു കാണിച്ചു. അത് പ്രൊഡ്യൂസര്‍ ജയകുമാര്‍ സാറിന് ഇഷ്ടമായി.’ഇയാളെ സെലക്റ്റ് ചെയ്യാം ‘ പ്രൊഡ്യൂസര്‍ പറഞ്ഞു. എന്റെ കഴിവു തെളിയിക്കാന്‍ ഒരു അവസരം ലഭിച്ചല്ലോയെന്നോര്‍ത്ത് എനിക്ക് സന്തോഷമായി.എല്ലാ സന്തോഷങ്ങളും അടിച്ചമര്‍ത്തുന്നതു പോലെയായിരുന്നു പെട്ടെന്ന് സംവിധായകന്റെ പറച്ചില്‍, സാര്‍ ഇയാളെ കണ്ടാല്‍ ഒരു ‘കോളേജ് കുമാരനെപ്പോലെ തോന്നും’ അല്ലാതെ ഗുണ്ടയാണെന്ന് തോന്നില്ല. നമുക്ക് മറ്റൊരാളെ നോക്കാം. പ്രതീക്ഷിക്കാതെ അവസരം ലഭിച്ചെന്ന് ഓര്‍ത്ത് സന്തോഷിച്ചു. പെട്ടെന്ന് വേണ്ടെന്നും പറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിശബ്ദമായി നിന്നു. പെട്ടെന്ന് പ്രൊഡ്യൂസര്‍ ഇപ്പോള്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ്, എന്നെ മേക്കപ്പ്മാന്റെ അടുത്ത് കൊണ്ടു ചെന്നു. തലയില്‍ ജെല്ല് തേച്ച് റാംജിറാവൂ സ്പീക്കിങിലെ വിജയരാഘവന്റെ സ്‌റ്റെലില്‍ എന്നെ ആക്കാന്‍ പറഞ്ഞു. മേക്കപ്പ്മാന്‍ എന്നെ ആ രൂപത്തിലാക്കി. ഷര്‍ട്ടിന്റെ ൈകയ് മേല്‍പ്പോട്ട് ചുരുട്ടിവച്ച് മസ്സിലും കാണിച്ച് ഞാന്‍ സംവിധായകന്റെ മുന്‍പില്‍ പോയി നിന്നു. എന്നെ കണ്ടപാടെ സംവിധായകന്‍ പ്രൊഡ്യൂസറോടു പറഞ്ഞു, ‘ഇയാള്‍ മതി സാര്‍’. നമ്മുടെ കഥാപാത്രത്തിന്റെ അതേരൂപം.
അങ്ങനെ ഞാന്‍ കുങ്കുമപ്പൂവിലെ രുദ്രനായി. സെലക്ട് ചെയ്തപ്പോള്‍ തന്നെ എന്നോടു പറഞ്ഞു, അന്‍പത് എപ്പിസോഡിലെ ഞാന്‍ ഉളളു. അന്‍പതാമത്തെ എപ്പിസോഡില്‍ രുദ്രന്‍ മരിക്കും. പക്ഷേ എല്ലാ എപ്പിസോഡിലും നിറഞ്ഞ് നില്‍ക്കുന്ന ഒരു കഥാപാത്രമായിരിക്കും. ഞാന്‍ അഭിനയിച്ച് കുറച്ച് എപ്പിസോഡുകള്‍ കഴിഞ്ഞപ്പോള്‍ സംവിധായകനും പ്രൊഡ്യൂസര്‍ക്കും ഒരുപാട് ഫോണ്‍ കോളും, മെയിലും. എല്ലാവര്‍ക്കും അറിയേണ്ടത് രുദ്രന്‍ എന്ന കഥാപാത്രത്തെക്കുറിച്ച്. ഇത്രയുമധികം പ്രേക്ഷക പിന്തുണയുളള കഥാപാത്രത്തെ കൊല്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സംവിധായകന്‍ തീരുമാനിച്ചു. അങ്ങനെ വില്ലനായി വന്ന രുദ്രന് നായകപരിവേഷം കൊടുത്തു. അന്‍പതാമത്തെ എപ്പിസോഡില്‍ മരിക്കേണ്ട രുദ്രന്‍ 950 മത്തെ എപ്പിസോഡിലാണ് മരിച്ചത്. പ്രേക്ഷകരുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് അത്രയും നാള്‍ അഭിനയിച്ചത്. ആശാ ശരത്തും നല്ല കമ്പനിയായിരുന്നു. ചില രംഗങ്ങളില്‍ അവര്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ശരിക്കും ഞെട്ടിച്ചു. അങ്ങനെ ഞാന്‍ കുങ്കുമപ്പൂവിലെ രുദ്രനായി. സെലക്ട് ചെയ്തപ്പോള്‍ തന്നെ എന്നോടു പറഞ്ഞു, അന്‍പത് എപ്പിസോഡിലെ ഞാന്‍ ഉളളു. അന്‍പതാമത്തെ എപ്പിസോഡില്‍ രുദ്രന്‍ മരിക്കും. പക്ഷേ എല്ലാ എപ്പിസോഡിലും നിറഞ്ഞ് നില്‍ക്കുന്ന ഒരു കഥാപാത്രമായിരിക്കും. ഞാന്‍ അഭിനയിച്ച് കുറച്ച് എപ്പിസോഡുകള്‍ കഴിഞ്ഞപ്പോള്‍ സംവിധായകനും പ്രൊഡ്യൂസര്‍ക്കും ഒരുപാട് ഫോണ്‍ കോളും, മെയിലും. എല്ലാവര്‍ക്കും അറിയേണ്ടത് രുദ്രന്‍ എന്ന കഥാപാത്രത്തെക്കുറിച്ച്. ഇത്രയുമധികം പ്രേക്ഷക പിന്തുണയുളള കഥാപാത്രത്തെ കൊല്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സംവിധായകന്‍ തീരുമാനിച്ചു. അങ്ങനെ വില്ലനായി വന്ന രുദ്രന് നായകപരിവേഷം കൊടുത്തു. അന്‍പതാമത്തെ എപ്പിസോഡില്‍ മരിക്കേണ്ട രുദ്രന്‍ 950 മത്തെ എപ്പിസോഡിലാണ് മരിച്ചത്. പ്രേക്ഷകരുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് അത്രയും നാള്‍ അഭിനയിച്ചത്.