ആത്മസഖി എന്ന സീരിയലിന് നിരവധി ആരാധകരാണുള്ളത്. അതിലെ പ്രധാന കഥാപാത്രമായ അവന്തിക മോഹനനെയും ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ നടി ഇപ്പോള്‍ സീരിയലില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. ഗര്‍ഭിണിയായ അവന്തിക ശാരീരിക അവശതകള്‍ കൂടിയതോടെയാണ് സീരിയലില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. അതേസമയം, അവന്തികയുടെ പിന്‍മാറ്റത്തില്‍ ആരാധകര്‍ ആകെ നിരാശയിലാണ്. ദിവ്യ എന്ന താരമാണ് ഇപ്പോള്‍ നന്ദിതയെ അഭിനയിക്കുന്നത്.
വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായെത്തിയ അവന്തികയില്‍ നിന്നും ബോയ്കട്ടുള്ള ദിവ്യയിലേക്ക് നന്ദിത മാറിയപ്പോള്‍ ആ മാറ്റത്തെ അംഗീകരിക്കാന്‍ ആരാധകര്‍ തയ്യാറായിട്ടില്ല. സീരിയലില്‍ നിന്നു താരത്തിന്റെ പെട്ടന്നുള്ള പിന്മാറ്റം പ്രേക്ഷകരെ വളരെ നിരാശപ്പെടുത്തിരിക്കുകയാണ്. കാരണം അന്വേഷിച്ചവര്‍ക്ക് അറിയാന്‍ കഴിഞ്ഞതാകട്ടെ ഒരു സന്തോഷ വാര്‍ത്തയും.
ഒരു പ്രമുഖ ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു താരം ആ സന്തോഷവാര്‍ത്ത പ്രേക്ഷകരുമായി പങ്കുവച്ചത്. അമ്മയാകാനുള്ള തയാറെടുപ്പിലാണ് അവന്തിക ഇപ്പോള്‍. ആദ്യത്തെ മൂന്നുമാസക്കാലം വളരെ ഏറെ ശ്രദ്ധവേണം. നിരന്തരമായ ചിത്രീകരണത്തിനിടയ്ക്ക് പലപ്പോഴും ഭക്ഷണം പോലും കൃത്യ സമയത്തു കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ അവസ്ഥ ഇനി തുടര്‍ന്നാല്‍ ശരിയാവില്ല എന്ന് അവന്തിക പറയുന്നു. മദേഴ്‌സ് ഡേയിലാണു താരം ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. അടുത്ത തവണ മദേഴ്‌സ് ഡേ ആഘോഷിക്കുമ്പോള്‍ കുഞ്ഞ് അതിഥി കൂടി ഒപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയും താരം പങ്കുവച്ചു.