കൊച്ചി: പള്‍സുനിയുടെ കാമുകിയെന്ന പേരില്‍ സീരിയല്‍ താരത്തിന്റെ ചിത്രം വ്യാജമയി പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് നിയമ നടപടി തുടങ്ങി. നവ മാധ്യമങ്ങള്‍ വഴിയുള്ള കുപ്രചരണത്തിനെതിരെ സീരിയല്‍ താരം ആശ നല്കിയ പരാതിയിലാണ് നടപടി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പള്‍സര്‍ സുനിയുടെ കാമുകിയെന്ന പേരിലാണ് നടി ആശയുടെ ചിത്രങ്ങള്‍ നവമാധ്യങ്ങള്‍ വഴി പ്രചരിക്കുന്നത്. ഫോണ്‍വഴിയും ഇപ്പോള്‍ നിരവധിപേര്‍ വിളിച്ച് ശല്യം ചെയ്യുന്നതായി നടി പറയുന്നു.
ആശയുടെ പ്രതികരണം
സീരിയല്‍ നടി ആശയുടെ ചിത്രങ്ങളാണ് പള്‍സള്‍ സുനിയുടെ കാമുകിയെന്ന പേരില്‍ പ്രചരിച്ചുതുടങ്ങിയത്. നടിയുടെതെന്ന നിലയില്‍ അശ്ലീല വീഡിയോകളും പ്രചരിച്ചു തുടങ്ങുി.
പിന്നീട് ഫോണിലേക്കു പലരും വിളിച്ചു മോശമായി സംസാരിക്കാന്‍ തുടങ്ങിയതായി ആശ പറയുന്നു.
സഹപ്രവര്‍ത്തകരാണ് ഇത്തരത്തില്‍ ചിത്രം പ്രചരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് താരം പറയുന്നു. താരത്തിന്രെ ഫെയ്സ് ബുക്കില്‍ നിന്നെടുത്ത ഫോട്ടോകളെടുത്താണ് മോശം രീതിയില്‍ പ്രചരിപ്പിക്കുന്നത്.
നിരവധി ഗ്രൂപ്പകുളില്‍ ചിത്രം പ്രചരിപ്പിച്ചവരുടെ പേരുകളും പൊലീസിന് കൈമാറിയിട്ടുണ്ട്.നിരവധി വ്യാജ ഫേയ്സ് ബുക്ക് അക്കൗണ്ടുകളും വ്യാപകമായി പ്രചരിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.