തിരുവനന്തപുരം:
സഹകരണമേഖലയില്‍ കാലാനുസൃതമാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രി വി.എന്‍.വാസവൻ.സഹകരണ വാരാഘോഷം സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് പതിറ്റാണ്ട് മുൻപ് രൂപം കൊണ്ട നിയമങ്ങളും ചട്ടങ്ങളും ഇന്ന് അപര്യാപ്തമാണ്. നിയമത്തില്‍ മാറ്റം വരുത്തി കാലോചിതമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കും. ഇതിനായി സബ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സഹകരണ നിയമം കുറ്റമറ്റതാക്കി പരിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ സഹകരണയൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷ്യത വഹിച്ചു. മന്ത്രി വാസവന്‍ മുഖ്യരക്ഷാധികാരിയും കോലിയക്കോട് കൃഷ്ണന്‍ നായര്‍ ചെയര്‍മാനുമായ 110അംഗ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍,എം.എല്‍.എ.മാര്‍,എം.പി.മാര്‍, മേയര്‍,സിറ്റി പൊലീസ് കമ്മിഷണര്‍,സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി തുടങ്ങിയവര്‍ രക്ഷാധികാരികളാണ്.