ശിവനും ദുര്‍ഗാദേവിയും ശ്രീകൃഷ്ണനും ലക്ഷങ്ങള്‍ നികുതി വെട്ടിച്ചു !

ഹരിയാന: ഹനുമാനെയും ശ്രീരാമനെയും കോടതികയറ്റാന്‍ ശ്രമിച്ചെന്ന് കൗതുക വാര്‍ത്ത കേട്ടിട്ട് അധിക നാളായിട്ടില്ല. ഇപ്പോഴിതാ െൈദവത്തിന് നികുതിയടക്കാനും നോട്ടീസ്. വസ്തുനികുതി അടയ്ക്കാത്തതിന് അധികൃതര്‍ നോട്ടീസ് അയച്ചിരിക്കന്നവരില്‍ പ്രമുഖ ദൈവങ്ങളെല്ലാമുണ്ട്. നാലായിരം മുതല്‍ മൂന്നുലക്ഷം രൂപവരെയാണ് ഇവര്‍ വരുത്തിയിട്ടുള്ള കുടിശിക.

ഹരിയാണയിലെ ഫരീദാബാദിലെ മുന്‍സിപ്പല്‍ കൗണ്‍സിലാണ് നികുതി അടയ്ക്കാനാവശ്യപ്പെട്ട് ദൈവങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് കിട്ടിയിരിക്കുന്നവരില്‍ ഭഗവാന്‍ ശിവനും ദുര്‍ഗാ ദേവിയും ശ്രീകൃഷ്ണനുമൊക്കെയുണ്ട്. അവരവരുടെ അമ്പലത്തിന്റെ വലിപ്പമനുസരിച്ച് വസ്തു നികുതി അടയ്ക്കാനാണ് ഇവര്‍ക്ക് കിട്ടിയിട്ടുള്ള നിര്‍ദ്ദേശം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദൈവങ്ങളോട് നികുതി അടയ്ക്കാനാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയച്ച വിവരം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ദര്‍ശന്‍ നാഗ്പാല്‍ അറിഞ്ഞിരുന്നില്ല. അറിഞ്ഞയുടന്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ അദ്ദേഹം ചുമതലപ്പെടുത്തി. ക്ഷേത്രങ്ങള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും നികുതി ഇളവ് നല്‍കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നികുതി അടയ്ക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസുകള്‍ ദൈവത്തെയോ അവരുടെ ക്ഷേത്രങ്ങളെയോ അഭിസംബോധന ചെയ്യുന്നതാണെന്നതാണ് കൗതുകകരം. നഗരത്തിലെ സന്യാസ് ആശ്രമം നികുതിയിനത്തില്‍ 2.77 ലക്ഷം രൂപയാണ് ഇടയ്ക്കേണ്ടത്. ദുര്‍ഗാ ദേവി 1.10 ലക്ഷവും. മുന്‍സിപ്പല്‍ പരിധിയിലുള്ള ശ്മശാനത്തിനും നോട്ടീസയച്ചിട്ടുണ്ട്. അത് പരേതാത്മാക്കള്‍ അടയ്ക്കേണ്ടിവരുമോ എന്നാണ് നഗരവാസികള്‍ ചോദിക്കുന്നത്.

Top