പ്രണയവിവാഹത്തിന്റെ മധുരം തീരുംമുമ്പേ ഭര്‍ത്താവ് മരണത്തിന് കീഴടങ്ങി; ആഘോഷത്തിനെത്തിയ ബന്ധുക്കളും അപകടത്തില്‍ മരണപ്പെട്ടു; ദുരന്തം വേട്ടയാടിയ കുടുംബത്തെയോര്‍ത്ത് സുഹൃത്തുക്കള്‍ കണ്ണീര്‍വാര്‍ക്കുന്നു

കാസര്‍ഗോഡ്: മധുവിധു തീരുമുമ്പേ മരണം പുല്‍കേണ്ടി വന്ന വരന്റെയും കുടുംബത്തിന്റെയും ദുരിതത്തില്‍ നാടാകെ കണ്ണീരില്‍. കഴിഞ്ഞ മെയ് ആറിന് കയ്യാര്‍ ക്രൈസ്റ്റ് ദി കിങ് ചര്‍ച്ചില്‍ മണ്ടേക്കാപ്പ് വീട്ടിലെ ആല്‍വിന്റേയും ധര്‍മ്മത്തടുക്കയിലെ പ്രിമാ ഷറാളിന്റേയും വിവാഹമായിരുന്നു. തറവാടിനടുത്ത് തന്നെ താമസിച്ചു പോരുന്ന സഹോദരങ്ങളും മറുനാട്ടിലുള്ളവരും വിവാഹം കെങ്കേമമാക്കാന്‍ എത്തിയിരുന്നു. ആഘോഷം അവസാനിക്കും മുമ്പേ വേളാങ്കണ്ണിയില്‍ പോയി ദര്‍ശനം നടത്താന്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് തീരുമാനിച്ചു.
സന്തോഷത്തോടെ പോയി ശനിയാഴ്ച തിരിച്ചെത്താനായിരുന്നു പരിപാടി. അതു പ്രകാരം വധൂവരന്മാരുള്‍പ്പെടെ പതിനൊന്നംഗ സംഘം വേളാങ്കണ്ണിയിലേക്ക് പുറപ്പെടുകയായിരുന്നു.
മൂത്ത സഹോദരന്‍ അഹമ്മദാബാദില്‍ നിന്നും എത്തിയ ഷറാള്‍ഡിന്റെ ആഗ്രഹമായിരുന്നു വേളാങ്കണ്ണിയില്‍ കുടുംബസമേതം ദര്‍ശനം നടത്തുക എന്നത്.

ഇളയ സഹോദരനായ ആല്‍വിന്റെ വിവാഹം നടന്നതിന്റെ സന്തോഷത്തില്‍ എല്ലാവരും അത് അംഗീകരിക്കുകയായിരുന്നു. അതിനായി കല്ല്യാണാവശ്യത്തിന് മഹാരാഷ്ട്രയില്‍ നിന്നും കൊണ്ടു വന്ന വാഹനത്തിലായിരുന്നു യാത്ര. ഇവരുടെ വയോധികരായ മാതാപിതാക്കളായ മേരിയേയും ബഞ്ചമിനേയും വീട്ടില്‍ തനിച്ചാക്കാതിരിക്കാന്‍ കൂട്ടിനായി ഡന്‍സെന്‍ എന്ന സഹോദരനെ അവിടെ നിര്‍ത്തുകയും ചെയ്തു. ദര്‍ശനം നടത്തി ശനിയാഴ്ച തിരിച്ചെത്തുമെന്നായിരുന്നു വീട്ടുകാരോട് പറഞ്ഞിരുന്നത്. അതിനായി ചില ഒരുക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ വാഹനാപകടത്തില്‍പ്പെട്ട് കുടുംബത്തിലെ ഏഴ് പേര്‍ മരണമടഞ്ഞ വിവരമായിരുന്നു ശനിയാഴ്ച പുലര്‍ച്ചെ എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണ്ടേക്കാപ്പിലെ ബഞ്ചമിന്‍ മൊന്റേരോയുടേയും മേരി അല്‍മേഡയുടേയും മക്കളും മരുമക്കളുമാണ് അപകടത്തില്‍ പൊലിഞ്ഞു പോയത്. നവദമ്പതികളില്‍ വരന്‍ ആല്‍വിനേയും മരണം വേട്ടയാടി. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി ഉത്തര പ്രദേശിലെ അദ്ധ്യാപികയായിരുന്ന പ്രീമ ഷരോള്‍ ജോലി രാജിവച്ചായിരുന്നു ആല്‍വിനെ ജീവിത പങ്കാളിയായി സ്വീകരിച്ചത്. എന്നാല്‍ വിധി അവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ല. പ്രിമ അപകടത്തില്‍ പരിക്കേറ്റ് തിരുച്ചിറ പ്പള്ളിയിലെ ആശുപ്ത്രിയില്‍ കഴിയുകയാണ്.
മാതാപിതാക്കള്‍ക്ക് കൂട്ടിന് നിന്ന ഡെന്‍സനും ജീവിത പങ്കാളിയെ നഷ്ടപ്പെട്ടു. മഹാരാഷ്ട്രക്കാരിയായ റീമയും ഡെന്‍സനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വാഹന ദുരന്തത്തില്‍ റീമയും വേര്‍പിരിഞ്ഞു. അപകടത്തില്‍ മരിച്ച ഹെറാള്‍ഡിന്റേയും പ്രസീലയുടേയും ഇരട്ട മക്കളില്‍ ഒരാളും വിധിക്ക് കീഴടങ്ങി. ഒന്നിച്ച് കളിച്ചും പഠിച്ചും ഉറങ്ങിയും കഴിഞ്ഞിരുന്ന രോഹിതിന്റെ വേര്‍പാട് സഹോദരന്‍ റോഷനെ ദുഃഖത്തിന്റെ തീരാക്കയത്തില്‍ ആഴ്ത്തിയിരിക്കയാണ്. മൃതദേഹങ്ങള്‍ കൊണ്ടു വരുന്ന വാഹനത്തില്‍ വിതുമ്പല്‍ അടക്കാനാവാതെ രോഹിതിന്റെ ചേതനയറ്റ ദേഹത്തിനിരികിലിരുന്ന് കണ്ണീര്‍ വാര്‍ക്കുകയാണ് റോഷന്‍.

മാതാപിതാക്കളായ മേരിയുടേയും ബഞ്ചമിന്റേയും നിലയാണ് പരിതാപകരം. വാവിട്ട് കരയുകയാണ് മണ്ടേക്കാപ്പ് വീട്ടിലെ മേരി അല്‍മേഡ. ആര്‍ക്കും അവരെ ആശ്വസിപ്പിക്കാനാവുന്നില്ല. എന്നാല്‍ ഒന്നുമറിയാതെ വീട്ടിലെ കസേരയില്‍ ഇരിക്കുകയാണ് ബഞ്ചമിന്‍. മൂന്ന് മക്കളും പേരമക്കളും മരുമക്കളും മരിച്ചതറിയാതെ അയാള്‍ ഒറ്റയിരിപ്പാണ്. വീട്ടിലേക്ക് ആളുകളെത്തുമ്പോഴും ബഹളം കേള്‍ക്കുമ്പോഴും ഓര്‍മ്മക്കുറവും കാഴ്ചയില്ലാത്തതുമായ ബഞ്ചമിന് ഒന്നും മനസ്സിലാവുന്നില്ല. മരണത്തിന്റെ ആഘാതമോ ദുരന്തത്തിന്റെ കാഠിന്യമോ ഒന്നും ബഞ്ചമിന്‍ അറിയുന്നില്ല. വേളാങ്കണ്ണിയിലെത്തിയപ്പോള്‍ തീര്‍ത്ഥാടക സംഘത്തിലെ മുതിര്‍ന്ന അംഗം ഹെറാള്‍ഡ് നാട്ടിലെ വിശേഷമറിയാന്‍ ഡെന്‍സനെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്നത് മഹാദുരന്തത്തിന്റെ വാര്‍ത്തയാണ്. ഡെന്‍സന്‍ വിതുമ്പി പറയുന്നു.

Top