ലൈംഗീകത നിങ്ങളുടെ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കും !

നിങ്ങള്‍ക്ക് ഓര്‍മ്മശക്തി കുറവാണോ. ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കണമെന്ന് ആഗ്രഹമുണ്ടോ. ഇതാ അതിന് മാര്‍ഗമുണ്ട്. ലൈംഗികത നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. മാഞ്ചസ്റ്റര്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

58നും 98നും ഇടയില്‍ പ്രായമുള്ള 1700 പേരിലാണ് പഠനം നടത്തിയത്. ലൈംഗികതയില്‍ സജീവത പുലര്‍ത്തുന്നവര്‍ക്ക് കൂടുതല്‍ ഓര്‍മ്മശക്തിയുണ്ടാവും എന്ന് പഠനത്തില്‍ വ്യക്തമായി. പഠന വിധേയമായ 70 വയസില്‍ കൂടുതല്‍ പ്രായമുളളവരില്‍ മൂന്നിലൊന്ന് സ്ത്രീകളും അതിലേറെ പുരുഷന്മാരും സജീവ ലൈംഗിക ജീവിതം നയിക്കുന്നവരാണ് എന്നും കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തലച്ചോറിലെ ഹിപ്പോകാംപസ് എന്ന വെന്‍ട്രിക്കിളിലെ കോശവളര്‍ച്ചയെ ലൈംഗികത ഉദ്ദീപിപ്പിക്കുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. 2010ല്‍ നടത്തിയ പഠനത്തില്‍ ആയിരുന്നു ഈ കണ്ടെത്തല്‍. ഓര്‍മ്മശക്തി ദീര്‍ഘകാലം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഇടം കൂടിയാണ് ഹിപ്പോകാംപസ്.

Top