ഒരാള്‍ക്ക് പന്ത്രണ്ട് ലൈംഗീക പങ്കാളികള്‍ വരെയാകാം; അമേരിക്കയിലെ യുവതിയുവാക്കള്‍ ചിന്തിക്കുന്നതിങ്ങനെ

ഒരാള്‍ക്ക് എത്ര ലൈംഗിക പങ്കാളികള്‍വരെയാകാം? ഇന്ത്യപോലെയല്ല അമേരിക്കയിലെ യുവതീയുവാക്കള്‍ ഇക്കാര്യത്തില്‍ അവര്‍ കുറച്ച് ഉദാരസമീപനം ഉള്ളവരാണ്.

ഇല്ലിസിറ്റ് എന്‍കൗണ്ടേഴ്‌സ് ഡോട്ട് കോം എന്ന ഡേറ്റിങ് വെബ്‌സൈറ്റ് നടത്തിയ പഠനം ആരെയും അതിശയിപ്പിക്കും. തന്റെ പങ്കാളിക്ക് 12 ലൈംഗിക പങ്കാളികള്‍വരെയാകാമെന്ന് അമേരിക്കയിലെ പുരുഷനും സ്ത്രീയും കരുതുന്നു. പുതിയതായി അടുപ്പം തോന്നുന്ന ആള്‍, എ്ത്രത്തോളം വിശ്വസ്തനാണെന്ന് കണക്കാക്കാന്‍, 12 മുന്‍ബന്ധങ്ങള്‍ തടസ്സമല്ലെന്നാണ് സര്‍വേയില്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തുകൊണ്ടാണ് ഒരു ഡസന്‍ ലൈംഗിക പങ്കാളികള്‍ എന്ന ചോദ്യത്തിന് അത് പങ്കാളിയുടെ ലൈംഗികതാത്പര്യത്തെയും സ്വാതന്ത്ര്യമോഹത്തെയും കാണിക്കുന്നുവെന്നാണ് ആണും പെണ്ണും നല്‍കിയ ഉത്തരം. എന്നാല്‍, പങ്കാളിക്ക് പത്തുപേരുമായേ ബന്ധമുണ്ടായിരുന്നുള്ളൂവെങ്കില്‍, അതത്ര വലിയകാര്യമായി അവര്‍ കാണുന്നില്ല.

പങ്കാളികളുടെ എണ്ണം കുറയുന്നത് പോരായ്മയായാണ് അമേരിക്കക്കാര്‍ കാണുന്നത്. യാഥാസ്ഥിതികനോ ലൈംഗികകാര്യത്തില്‍ വേണ്ടത്ര താത്പര്യമില്ലാത്തവനോ ആയതുകൊണ്ടാകും അതെന്നും അവര്‍ കരുതുന്നു.

പങ്കാളികളുടെ എണ്ണത്തിന് മേല്‍ത്തട്ടും അവര്‍ നിശ്ചയിച്ചിട്ടുണ്ട്. 19ല്‍കൂടുതല്‍ ലൈംഗിക പങ്കാളികളുണ്ടായിട്ടുണ്ടെങ്കില്‍, അത് കുഴപ്പക്കാരാണെന്ന് ഇരുവിഭാഗവും കരുതുന്നു. അത്തരക്കാരെ തൃപ്തിപ്പെടുത്താന്‍ പ്രയാസമായിരിക്കുമെന്നും ബന്ധങ്ങളില്‍നിന്ന് ബന്ധങ്ങളിലേക്ക് അവര്‍ ചാടിപ്പോകാന്‍ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തല്‍.

തന്റെ പങ്കാളിലെ ഇതേവരെ എത്രപേരുമായി കിടക്കപങ്കിട്ടിട്ടുണ്ടെന്ന കാര്യം അറിയാന്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത് ആണുങ്ങളാണ്. 53 ശതമാനം ആണുങ്ങളും പങ്കാളിയോട് അക്കാര്യംചോദിച്ചറിയാന്‍ താത്പര്യം കാണിക്കുന്നു. എന്നാല്‍, പെണ്ണുങ്ങളില്‍ 45 ശതമാനത്തിനേ അത്തരമൊരു നിര്‍ബന്ധമുള്ളൂ.

Top