ലൈംഗിക ആരോപണം: മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖ നാഥന്‍ രാജിവെച്ചു

ഷില്ലോങ്: ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖ നാഥന്‍ രാജിവെച്ചു.മേഘാലയ ഗവര്‍ണര്‍ വി.ഷണ്‍മുഖനാഥന്‍ രാജിവച്ചു. രാജ്ഭവന്‍ ജീവനക്കാര്‍ ഗവര്‍ണക്കെതിരെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പരാതി നല്‍കിയതിനു പിന്നാലെയാണ് രാജി. ഗവര്‍ണറുടെ വഴിവിട്ട നടപടികള്‍ രാജ്ഭവന് അപമാനമുണ്ടാക്കുന്നു എന്നായിരുന്നു പരാതി.

ഗവര്‍ണറെ നീക്കംചെയ്ത് രാജ്ഭവന്‍െറ അന്തസ്സ് പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏകദേശം നൂറോളം രാജ്ഭവന്‍ ജീവനക്കാരണ് പരാതിപ്പെട്ടത്. രാജ്ഭവനെ ലേഡീസ് ക്ലബ് ആക്കി ഗവര്‍ണര്‍ മാറ്റിയെന്നായിരുന്നു പ്രധാന ആരോപണം. ഗവര്‍ണറുടെ നേരിട്ടുള്ള ഉത്തരവില്‍ സ്വകാര്യ കിടപ്പുമുറി വരെ നിരവധി യുവതികളെത്തുന്നതായി പരാതില്‍ വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് ഗവര്‍ണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീപക്ഷ സംഘടനകള്‍ ശക്തമായ പ്രചരണം നടത്തിയിരുന്നു. ഗവര്‍ണറുടെ സ്ത്രീകളോടുള്ള പെരുമാറ്റം സംബന്ധിച്ച് മറ്റ് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.ഗവര്‍ണറുടെ പ്രവൃത്തികള്‍ ജീവനക്കാരെ തളര്‍ത്തുന്നു, രാജ്ഭവനെ ഒരു ലേഡീസ് ക്ലബു പോലെയാക്കുകയാണ് ഷണ്‍മുഖനാഥന്‍ ചെയ്യുന്നതെന്നും കത്തില്‍ ആരോപിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്ഭവനില്‍ പിആര്‍ഒ പോസ്റ്റില്‍ അഭിമുഖത്തിനെത്തിയ പെണ്‍കുട്ടിയോടു ഗവര്‍ണര്‍ അപമര്യാദയായി പെരുമാറിയതായും കത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളെ ഗവര്‍ണ നിഷേധിച്ചിരുന്നു.തമിഴ്നാട്ടില്‍ നിന്നുള്ള ഷണ്‍മുഖനാഥന്‍ 2015 മെയ് 20നാണ് മേഘാലയയുടെ ഗവര്‍ണറായത്. ജെ.പി. രാജ്ഖോവയെ നീക്കിയശേഷം 2016 സെപ്റ്റംബര്‍ 16ന് അരുണാചല്‍ പ്രദേശിന്‍റെ അധിക ചുമതലയും നല്‍കിയിരുന്നു.

Top