സിനിമാ ഡെസ്ക്
ബംഗളൂരൂ: കാമുകനുമായി കറങ്ങി നടക്കുന്നതിനിടെ നായിക നടിയ്ക്ക് ഒരു കയ്യബദ്ധം പറ്റി..! നടി ഗർഭിണിയായി. ഒടുവിൽ ഒറ്റ രാത്രികൊണ്ടു കല്യാണം ഉറപ്പിച്ചു വിവാഹവും നടത്തി. പറഞ്ഞു വന്നത് മലയാളം അടക്കമുള്ള മുൻനിര സിനിമകളിൽ അഭിനയിച്ച റിയാ സെന്നാണ് കാമുകനുമായി കറങ്ങുന്നതിനിടെ അബദ്ധം പറ്റിയത്.
അനന്തഭദ്രം നായികയായി മലയാളത്തലും റിയാ സെൻ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡ് പപ്പരാസികൾ റിയയുടെ വിവാഹ രഹസ്യ അന്വേഷിച്ച് നടക്കുകയായിരുന്നു ആ വലിയ ചോദ്യത്തിനാണ് ഉത്തരം കിട്ടിയിരിക്കുന്നത്. നടി റിയാ സെൻ രഹസ്യമായി വിവാഹം കഴിച്ചതാണ് എല്ലാവരിലും സംശയം ഉണർത്തിയത്. ഒടുവിൽ ആ വലിയ രഹസ്യം ബോളിവുഡിലെ ഗോസിപ്പ് കോളക്കാർ കണ്ടെത്തിക്കഴിഞ്ഞു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു റിയ സെന്നിന്റെ വിവാഹം. എന്തുകൊണ്ട് ഇത്ര പെട്ടെന്ന്, അതും രഹസ്യമായി വിവാഹം ചെയ്തു എന്നുള്ള കാര്യം പാപ്പരാസികളെ ചിന്തിപ്പിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് ആ രഹസ്യം പുറത്തറിഞ്ഞത്. റിയ സെൻ ഗർഭിണിയായിരുന്നുവത്രെ. പ്രമുഖ ബോളിവുഡ് മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശിവം തിവാരിയുമായി നീണ്ട നാളായി പ്രണയത്തിലായിരുന്നു റിയ സെൻ. വീട്ടുകാരുടെ സമ്മതം കിട്ടുന്നതിന് മുൻപേ നടി ഗർഭിണിയായത്രെ. അതോടെ വിവാഹം പെട്ടെന്ന് നടത്തുകയായിരുന്നു. കുറച്ചു നാളായി റിയ സെന്നിന്റെ വിവാഹത്തെ കുറിച്ച് സംസാരമുണ്ടായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് അത് സംഭവിയ്ക്കും എന്ന് ആരാധകർ കരുതിയിരുന്നില്ല. പൂനെയിൽ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹമായിരുന്നു അത്.
റിയ മലയാളികൾക്കും സുപരിചതയാണ്. അനന്തഭദ്രം സിനിമയിൽ കലാഭവൻ മണിയുടെ സഹോദരിയായി അഭിനയിച്ചാണ് റിയ മലയാളികൾക്ക് പരിചിതമായത്. നേരത്തെ ശ്രീശാന്തിനൊപ്പവും അഷ്മിത് പട്ടേലിനൊപ്പവും റിയ സെന്നിന്റെ പേര് ഗോസിപ്പു കോളങ്ങളിൽ വന്നിരുന്നു. എന്നാൽ അപ്പോൾ തന്നെ ആ പ്രണയ ഗോസിപ്പ് നിഷേധിച്ച് നടി രംഗത്തെത്തുകയും ചെയ്തു.