ഹെൽത്ത് ഡെസ്‌ക്
സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ബോധപൂർവ്വമല്ലാതെ തന്നെ യോനിസങ്കോചം വരുകയും അങ്ങനെ ലൈംഗികബന്ധം സാധ്യമാകാത്തതുമായ അവസ്ഥയാണ് വജൈനിസ്മസ്.ഒരു വർഷത്തെ വിവാഹജീവിതത്തിനു ശേഷവും ഒരിക്കൽപോലും ലൈംഗികബന്ധത്തിലേർപ്പെടാൻ സാധിക്കാത്തവർ വളരെ ഗൗരവമായി തന്നെ അത്തരം പ്രശ്‌നത്തെ നോക്കികാണണം . ഇത്രയും നാളായിട്ടും താനൊരു കന്യകയായിട്ടു തുടരുന്ന കാര്യം വളരെ വ്യസനത്തോടുകൂടി പറയുന്നവരുണ്ട്. ഇതിൽ പ്രശ്നം സ്ത്രീയുടേതോ പുരുഷന്റേതോ
ആകാം. വിശദമായി ചോദിക്കുന്നതിലൂടെ മാത്രമേ പ്രശ്നം ആരുടേതാണെന്നും മനസ്സിലാക്കാൻ പറ്റുകയുള്ളൂ.
ഏകദേശം 2 ശതമാനം സ്ത്രീകളിൽ ഇതു കാണപ്പെടുന്നു. എന്നാൽ, ഇത് ശരിയായൊരു കണക്കല്ല. കാരണം പലരും ഇത് പുറത്തുപറയാറില്ല. അല്ലെങ്കിൽ രോഗനിർണ്ണയം കൃത്യമാകാറില്ല.ഇതുമൂലം വൈവാഹിക ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുകയും വിവാഹ ബന്ധം തന്നെ തകരാനുള്ള സാധ്യതയുമുണ്ട്. കൂടാതെ ഇത് വന്ധ്യതയ്ക്കും ഒരു കാരണമായിത്തീരുന്നു.
പ്രധാനമായും രണ്ടു തരത്തിലാണ് ഇത് കാണപ്പെടുന്നത്.പ്രൈമറി ടൈപ്പും സെക്കൻഡറി ടൈപ്പും.
ആദ്യത്തെ തരക്കാർക്ക് പ്രത്യേകം ഒരുകാരണം കൂടാതെ വിവാഹജീവിതത്തിന്റെ തുടക്കം മുതൽ ഇക്കൂട്ടർക്ക് യാതൊരു വിധത്തിലും ലൈംഗിക ബന്ധത്തിലേർപ്പെടാനേ പറ്റില്ല. ഗൈനക്കോളജിസ്റ്റ് പരിശോധിക്കാൻ ശ്രമിക്കുമ്പോഴും ആർത്തവ സമയത്ത് ടാംപൂൺ ഉപയോഗിക്കുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു.
ഉത്കണ്ഠ, സ്ട്രെസ്സ് എന്നിവ കൊണ്ടോ അല്ലെങ്കിൽ ജനനേന്ദ്രിയത്തെപ്പറ്റി ശരിയായ ധാരണ ഇല്ലാത്തതോ ആണ് ഇതിനു കാരണം.ഇതിനു കാരണമാകുന്നു.
രണ്ടാമത്തെ തരക്കാർ വർഷങ്ങളോളം സാധാരണ രീതിയിൽ ലൈംഗികബന്ധത്തിലേർപ്പെട്ടവരായിരിക്കും. അതിനുശേഷം മറ്റേതെങ്കിലും കാരണത്താലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉദാഹരണത്തിന് , മാസമുറ നിന്നതിന് ശേഷമുള്ള സ്രവത്തിന്റെ കുറവ്, അണുബാധ, റേഡിയേഷൻ, ലൈംഗികപീഡനം, എൻഡോമെട്രിയോസിസ് എന്ന അസുഖം എന്നിവ. പ്രസവത്തിനുശേഷം വരുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളും ഇതിന് കാരണമായിത്തീരാറുണ്ട്.
സ്ത്രീയെ പറഞ്ഞുമനസ്സിലാക്കുന്നതോടുകൂടി പേശി സങ്കോചം മാറുന്നു,പറഞ്ഞു മനസ്സിലാക്കിയാലും യാതൊരു വ്യത്യാസവും കാണുന്നില്ല,നിതംബം ഉയർത്തിക്കൊണ്ടു പോവുക, ഉയർത്തുന്നതോടൊപ്പം ഇരുകാലുകളും കൂട്ടിപ്പിടിക്കുന്നു.കൂടാതെ രോഗി വിയർക്കുകയും, ശ്വാസഗതി, നെഞ്ചിടിപ്പ് എന്നിവ കൂടുകയും, വിറയ്ക്കുക, ഛർദ്ദിക്കുക, ബോധം നശിക്കുക എന്നിവയും സംഭവിക്കാം.ഇങ്ങനെ ഒക്കെയാണ് ഇത് ബാധിക്കുന്നത്.
കൂട്ടായ ഒരു ചികിത്സാ രീതിയാണ് ഇതിനുവേണ്ടത്. ഇതിൽ ഗൈനക്കോളജിസ്റ്റ്, മനശ്ശാസ്ത്രജ്ഞൻ, കൗൺസലിംഗ് എന്നിവ ഉൾപ്പെടുന്നു. ഇത് പല ഘട്ടങ്ങളായിട്ട് മാത്രമേ സാധ്യമാവുകയുള്ളൂ. സ്ത്രീയുടെ ബാല്യകാലത്ത് സംഭവിച്ചിട്ടുള്ള ശാരീരിക മാനസിക പീഡനങ്ങൾ, വളർന്നുവന്ന സാഹചര്യങ്ങൾ എന്നിവ ചോദിച്ചു മനസ്സിലാക്കുകയും കൗൺസലിംഗ് ചെയ്യുകയും വേണം.എന്താണ് വജൈനിസ്മസ് എന്നും അത് എങ്ങനെ സംഭവിക്കുന്നുവെന്നും സ്ത്രീബോധവതിയായിരിക്കണം.സെക്സിനെക്കുറിച്ചുള്ള ഭയം, സെക്സ് ഒരു അപരാധമാണ് എന്നുള്ള ധാരണയും ലൈംഗികാവയവങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവയും വജൈനിസ്മസിന് കാരണമാകുന്നു. ഇത് സെക്സ് എഡ്യൂക്കേഷനിലൂടെ മാത്രമേ മാറ്റാൻ സാധിക്കുകയുള്ളൂ.കെഗൽ എക്സസൈസും പരിഹാരമാണ്. മൂത്രമൊഴിച്ചതിനുശേഷം യോനിയുടെ ചുറ്റുമുള്ള പേശികൾ 10 നിമിഷം സങ്കോചിപ്പിക്കുകയും 10 നിമിഷം റിലാക്സ് ചെയ്യുകയും വേണം. ഇങ്ങനെ ദിവസം 3 നേരം 10 തവണ വീതം ചെയ്യുക. ഇതിലൂടെ യോനിപേശികളെ കൺട്രോൾ ചെയ്യാനുള്ള കഴിവ് സാധ്യമാകുന്നു.
മരുന്നുകൾ ഒന്നുംതന്നെ വജൈനിസ്മസിന് പ്രയോജനം ചെയ്യാറില്ല. വേണമെങ്കിൽ വേദനാസംഹാരികൾ ഉപയോഗിക്കാം. ലൂബ്രിക്കേറ്റിംഗ് ജെൽ ഒരു പരിധിവരെ ഗുണം ചെയ്യാറുണ്ട്.ശസ്ത്രക്രിയ ഗുണകരമല്ല. പക്ഷേ, കന്യാചർമ്മത്തിന് കട്ടികൂടുതലാണെങ്കിൽ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ യോനീദ്വാരം വലുതാക്കാൻ സാധിക്കും.നാഡീപ്രവർത്തനത്തെ വ്യത്യാസപ്പെടുത്താൻ വേണ്ടി ബോട്ടുലിനം ടോക്സിൻ കുത്തിവച്ച് പേശിയുടെ സങ്കോചം തൽക്കാലത്തേക്ക് കുറയ്ക്കാവുന്നതാണ്. പക്ഷേ, ഇതിനെക്കുറിച്ചുള്ള പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ.സെക്കൻഡറി വജൈനിസ്മസിന്റെ കാരണം കൃത്യമായി കണ്ടുപിടിച്ച് അണുബാധ, ഈർപ്പമില്ലായ്മ എന്നിവ മരുന്നുകൾ കൊണ്ടും എൻഡോമെട്രിയോസിസ് ശസ്ത്രക്രിയ കൊണ്ടും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്.ഓർത്തിരിക്കുക വജൈനിസ്മസ് 100 ശതമാനവും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരു സെക്ഷ്വൽ ഡിസോർഡർ ആണ്.