ലൈംഗിക ബന്ധം ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നു പല തരത്തിലുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ ലൈംഗിക ബന്ധം ജീവനു ഭീഷണയാണോ എന്നു സംശയം തോന്നുന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലൈംഗികബന്ധത്തില്‍ പെട്ടന്നുള്ള ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
സഡന്‍ കാര്‍ഡിയാക്ക് അറസ്റ്റ് എന്നാണ് ഇതിനെ വിളിക്കുന്നത്. ജേണല്‍ ഓഫ് അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയാക്ക് റിപ്പോര്‍ട്ട് പ്രകാരം ലൈംഗിക ബന്ധത്തിനിടയില്‍ ഉള്ള മരണസാധ്യത കൂടുതല്‍ പുരുഷന്മാര്‍ക്കാണ്.
4500 ഹൃദയാഘാത മരണ കേസുകള്‍ പഠന വിധയമാക്കിയതില്‍ 34 എണ്ണമാണു ലൈംഗിക ബന്ധത്തിനിടയിലെ ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. ഇതില്‍ തന്നെ 34 എണ്ണത്തില്‍ 32 എണ്ണവും പുരുഷന്മാര്‍ക്കാണ് എന്നു പറയുന്നു. സെക്‌സിനിടയില്‍ ഹൃദയാഘാതം വന്നു മരിക്കാനുള്ള സാധ്യത പുരുഷന് ഒരു ശതമാനമാണെങ്കില്‍ സ്ത്രീകള്‍ക്ക് ഇത് 0.1 ശതമാനമാണ് എന്നും ഇവര്‍ പറയുന്നു