മരണപ്പെട്ട പങ്കാളിയുടെ രൂപത്തില്‍ സെക്‌സ് ഡോള്‍; ഇംഗ്ലണ്ടുകാരിയുടെ ബിസിനസ് ഏകാന്തതമാറ്റി ആഹ്ലാദം നിറയ്ക്കും

പങ്കാളിയില്ലാത്തവരുടെ ജീവിതദുഃഖം മാറ്റാന്‍ പോംവഴിയുമായി യുവതി രംഗത്ത്. പങ്കാളി മരണപ്പെട്ടതിന്റെ ഏകാന്തതയില്‍ കഴിയുന്നവര്‍ക്കായാണ് പുതിയ പദ്ധതി ആവിഷ്‌ക്കിരിച്ചിരിക്കുന്നത്. തങ്ങളുടെ വിരസത മാറ്റാനായി സെക്‌സ് ഡോളുകള്‍ നിര്‍ദ്ദേശിക്കുകയാണ് ജെഡ് സ്റ്റാന്‍ലി എന്ന 35 കാരി. ഇംഗ്ലണ്ടിലെ വെര്‍സറ്റ്ഷെയറിലാണ് ജെഡ് സ്റ്റാന്‍ലി തന്റെ സെക്സ് ഡോള്‍ ബിസിനസ് നടത്തുന്നത്.

പലരും തങ്ങളുടെ മരിച്ചുപോയ പങ്കാളിക്ക് സമാനമായ ഡോളുകള്‍ നിര്‍മിക്കാനുള്ള ഓഡറാണ് നല്‍കുന്നത്. ഏകാന്തതയ്ക്ക് പരിഹാരം കണ്ടെത്താനും ആശ്വാസവും സന്തോഷവും ലഭിക്കാനും വേണ്ടിയാണ് പലരും സെക്സ് ഡോളുകളിലേയ്ക്ക് ആകൃഷ്ടരാകുന്നത് എന്ന് ഇവര്‍ പറയുന്നു. 2018 ലാണ് ജെഡ് സ്റ്റാന്‍ലി ഈ കമ്പനി തുടങ്ങിയത്. രണ്ടര ലക്ഷം രൂപ മുതല്‍ നാലര ലക്ഷം രൂപ വരെയാണ് ഒരു ഡോളിന്റെ വില.

ചിലര്‍ സുരക്ഷിതമായ ലൈംഗികത്ക്ക് വേണ്ടിയും സെക്സ് ഡോളുകളെ ആശ്രയിക്കാറുണ്ട് എന്ന ഇവര്‍ പറയുന്നു. ബിസിനസ് ലക്ഷ്യത്തോടെയാണ് താന്‍ സെക്സ് ഡോളുകള്‍ നിര്‍മിച്ചു നല്‍കുന്നത് എന്ന് നാലു കുട്ടികളുടെ അമ്മ കൂടിയായ ജെഡ് പറയുന്നു. ഇത്തരത്തില്‍ ഡോളുകളെ നിര്‍മിക്കുക എന്നത് ഏറെ സമയം വേണ്ടി വരുന്ന ജോലിയാണെന്നും തങ്ങള്‍ നിര്‍മികുന്ന ഈ ഡോളുകള്‍ക്ക് പെട്ടന്ന് കേടുപാടുകള്‍ സംഭവിക്കില്ല എന്നും ജെഡ് പറയുന്നു.

Top