പാവയുമായി അന്തിയുറങ്ങുന്ന പിതാവ്.വീട് മുഴുവന്‍ പാവകളെക്കൊണ്ട് നിറച്ചാല്‍ മിക്ക പെണ്‍കുട്ടികള്‍ക്കും സന്തോഷംതന്നെയായിരിക്കും. പക്ഷേ, പിതാവ് വാങ്ങിക്കൂട്ടുന്നത് മുഴുവന്‍ സെക്‌സ് ഡോളുകളെ ആണെങ്കിലോ എന്നാലും തനിക്ക് സന്തോഷമേ ഉള്ളൂവെന്ന് റിയാനന്‍ ബെവന്‍ എന്ന ഇരുപതുകാരി പെണ്‍കുട്ടി പറയുന്നു. രണ്ടുതവണ വിവാഹമോചിതനായ വ്യക്തിയാണ് റിയാനന്റെ പിതാവ് 58കാരനായ ഡീന്‍.
മൂന്ന് വര്‍ഷം മുമ്പ് രണ്ടാമത്തെ ഭാര്യയെ ഡിവോഴ്‌സ് ചെയ്തതിന് ശേഷമാണ് ഡീനിന് ഈ അപൂര്‍വ സ്വഭാവം തുടങ്ങിയത്. പലതവണകളായി വാങ്ങിക്കൂട്ടിയ 12ഓളം സെക്‌സ് ഡോളുകളാണ് ഇപ്പോള്‍ ഇയാള്‍ക്കുള്ളത്. ആദ്യമൊക്കെ റിയാനന് ഇതു കണ്ട് അമ്പരപ്പുണ്ടായെങ്കിലും പിന്നീട് തന്റെ പിതാവിന്റെ ഒറ്റപ്പെടലിന് അത് പരിഹാരമാകുമെങ്കില്‍ ആകട്ടെയെന്നായിരുന്നു നിലപാട്.
വാങ്ങിക്കൂട്ടുകമാത്രമല്ല, അവയുടെ ജന്മദിനങ്ങള്‍ ആഘോഷിക്കുകയും അവയെ ഒരുക്കുകയും വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും എന്തിനേറെ ഓരോദിവസം ഓരോ പാവകളെ ഒപ്പം താമസിപ്പിക്കുകയും ചെയ്യും ഡീന്‍. പാവകളെ നോക്കാന്‍ റിയാനനും ഡീനിനെ സഹായിക്കാറുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഓരോപാവകള്‍ക്കുമായി ഡീന്‍ ചെലവഴിക്കുന്നത്.
പുറത്തുപോകുമ്പോഴും സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോഴുമൊക്കെ എനിക്കൊപ്പം പാവകളും കാണും. പലര്‍ക്കും ഇവര്‍ പാവയാണെന്ന് മനസിലാകാറില്ല. അതുകൊണ്ടുതന്നെ അവരില്‍പലര്‍ക്കും സുന്ദരികള്‍ക്കൊപ്പം ചുറ്റിയടിക്കുന്നതില്‍ എന്നോട് അസൂയയാണ്. അയല്‍ക്കാരില്‍ പലരും പാവകളെ മനുഷ്യരോടെന്നപോലെയാണ് പെരുമാറുന്നത് ഡീന്‍ പറയുന്നു. ഓരോ ദിനവും വീട്ടില്‍ പാവകളുടെ എണ്ണം കൂടിവരികയാണ്.