നന്നായി ലൈംഗികജീവിതം നയിക്കുന്ന യുവതികള്‍ക്ക് രോഗപ്രതിരോധശേഷി കൂടുമെന്ന് കണ്ടെത്തല്‍. ന്യൂയോര്‍ക്ക് ടൈസിലാണ് ഈ റിപ്പോര്‍ട്ട്‌വന്നിരിക്കുന്നത്. കിന്‍സെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണഫലമാണിത്. ഗര്‍ഭധാരണത്തിനുശേഷവും ദമ്പതികള്‍ കഴിയുന്നത്ര സെക്‌സിലേര്‍പ്പെടണമെന്നും പഠനത്തില്‍ പറയുന്നു. മുപ്പത് സ്ത്രീകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവര്‍ ഗര്‍ഭിണികളായിരുന്നു. ഇവര്‍ക്ക് രോഗപ്രതിരോധശേഷി കൂടുന്നതായി കണ്ടെത്തുകയും പ്രസവം സുഖകരവുമായതായി കണ്ടെത്തി.